---
title: "ഹൃത്വിക്കും ബച്ചന്റെ മകളും പ്രണയത്തില്‍; അകലാന്‍ കാരണം  ഇതാണ് "
english_title: "Hrithik and Bachchan's daughter in love; This is the reason for the departure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13633/hrithik-and-bachchans-daughter-in-love-this-is-the-reason-for-the-departure"
published_at: "2021-11-30T15:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5f48d4ff85_rithik.jpg"
keywords: []
---

# ഹൃത്വിക്കും ബച്ചന്റെ മകളും പ്രണയത്തില്‍; അകലാന്‍ കാരണം  ഇതാണ് 

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് സിനിമിയിലെത്തുന്നത്. കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹൃത്വിക് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആദ്യ സിനിമ തന്നെ വന്‍ വിജയമായതോടെ ഹൃത്വിക്കിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് സിനിമിയിലെത്തുന്നത്. കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹൃത്വിക് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആദ്യ സിനിമ തന്നെ വന്‍ വിജയമായതോടെ ഹൃത്വിക്കിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഒരുപാട് ആരാധികരമാരെ സ്വന്തമാക്കാന്‍ ആദ്യ സിനിമയിലൂടെ തന്നെ ഹൃത്വിക്കിന് സാധിച്ചിരുന്നു. ഇന്നും ബോളിവുഡിലെ സൂപ്പര്‍ താരമായി വിലസുകയാണ് ഹൃത്വിക്. തന്റെ ലുക്കു കൊണ്ടും ഡാന്‍സു കൊണ്ടും സ്റ്റൈലു കൊണ്ടുമെല്ലാം ആരാധകരുടെ മനസില്‍ ഉറച്ച സ്ഥാനം സ്വന്തമാക്കുകയായിരുന്നു ഹൃത്വിക്.

സിനിമ പോലെ തന്നെ ഹൃത്വിക്കന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മുന്‍ ഭാര്യ സൂസെയ്ന്‍ ഖാന്‍ മുതല്‍ ഹൃത്വിക്കിന്റെ പേരിനൊപ്പം പല പേരുകളും ഗോസിപ്പ് കോളങ്ങള്‍ ചേര്‍ത്തുവച്ചിരുന്നു. സുസെയ്‌നും ഹൃത്വിക്കും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ എന്നും ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. കുട്ടിക്കാലം തൊട്ടുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു.

വിവാഹ മോചനത്തിന് ശേഷം നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഹൃത്വിക്കും സുസെയ്‌നും. ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതും മക്കളോടൊപ്പം ഒരുമിച്ച് യാത്രകള്‍ നടത്തിയതുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

എന്നാല്‍ ഒരിക്കല്‍ ഹൃത്വിക്കിനൊപ്പം കേട്ടിരുന്ന പേര് ആയിരുന്നു ശ്വേത ബച്ചന്റേത്. ബോളിവുഡിലെ മെഗാ സ്റ്റാര്‍ ആയ അമിതാഭ് ബച്ചന്റെ മകളാണ് ശ്വേത ബച്ചന്‍. ഇരുവരും കുട്ടിക്കാലം മുതല്‍ തന്നെ സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ നല്ല അടുപ്പമുണ്ട് ഇവര്‍ക്കിടയില്‍.

ഹൃത്വിക്കും ശ്വേതയും തങ്ങളുടെ ദാമ്പത്യ ജീവിതങ്ങളില്‍ മോശം സമയങ്ങളിലൂടെ കടന്നു പോകുന്ന കാലത്തായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. 

സുസെയ്ന്‍ ഖാനുമായുള്ള വിവാഹ ബന്ധം ഹൃത്വിക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സമയത്തായിരുന്നു ഹൃത്വിക്കും ശ്വേതയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഈ സമയത്തായിരുന്നു ഹൃത്വിക്കിന് പരുക്കേല്‍ക്കുന്നത്.

തങ്ങളുടെ അടുത്ത സുഹൃത്തിനെ കാണാനായി ശ്വേതയും സഹോദരന്‍ അഭിഷേക് ബച്ചനും നിത്യവും എത്തുമായിരുന്നു. അഭിഷേക് അഭിനയത്തിന്റെ തിരക്കിലേക്ക് കടന്നുവെങ്കിലും ശ്വേതയും ഹൃത്വിക്കും നിത്യവും കാണുന്നത് തുടര്‍ന്നു. ഈ സമയത്ത് ശ്വേത മുംബൈയില്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതോടെ ഹൃത്വിക്കും ശ്വേതയും അടുക്കുകയായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതും പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശ്വേതയും ഭര്‍ത്താവ് നിഖില്‍ നന്ദയും തമ്മില്‍ പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ശ്വേത തന്റെ മാതാപാതക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറിയതോടെയാണ് അഭ്യൂഹങ്ങള്‍ സജീവമായി മാറിയത്. 1997 ലായിരുന്നു ശ്വേതയും നിഖിലും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

നവ്യ നവേലി നന്ദയും അഗസ്ത്യ നന്ദയും. ഇരുവരും പിരിഞ്ഞുവെന്നും എന്നാല്‍ ബച്ചന്‍ കുടുംബത്തിന്റെ ഇമേജിനെ ബാധിക്കാതിരിക്കാന്‍ ഇതേക്കുറിച്ച് പരസ്യപ്പെടുത്തതാണെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹൃത്വിക്കും ശ്വേതയും അടുപ്പത്തിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കങ്കണയുമായുള്ള വിവാദത്തിലേക്ക് ഹൃത്വിക്കിന്റെ പേര് കടന്നു വരുന്നത്. ഹൃത്വിക്കും താനും പ്രണയത്തിലാണെന്ന് കങ്കണ ആരോപിക്കുകയായിരുന്നു. ഹൃത്വിക് തന്നെ വഞ്ചിച്ചതായി കങ്കണ ആരോപിച്ചു.

എന്നാല്‍ താനും കങ്കണയുമായി പ്രണയത്തിലായിരുന്നില്ലെന്നും എല്ലാം കങ്കണയുടെ ഭാവന ആണെന്നുമായിരുന്നു ഹൃത്വിക്കിന്റെ നിലപാട്. ഇത് പിന്നീട് കേസിലേക്കും മറ്റും വഴിതിരിയുകയായിരുന്നു. എന്നാല്‍ ഈ സംഭവം വന്‍ വിവാദമായതോടെയാണ് ശ്വേത ഹൃത്വിക്കില്‍ നിന്നും അകലുന്നത്. എന്നും വിവാദങ്ങളില്‍ അകലം പാലിക്കുന്നവരാണ് ബച്ചന്‍ കുടുംബം.

അതിനാല്‍ ഹൃത്വിക്-കങ്കണ വിവാദത്തിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതാണ് ഹൃത്വിക്കും ശ്വേതയും അകലാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/13633/hrithik-and-bachchans-daughter-in-love-this-is-the-reason-for-the-departure)