---
title: "#SamanthaRuthPrabhu | സമാന്തയ്ക്ക് ചികിത്സയ്ക്കായി 25 കോടി നല്‍കി തെലുങ്ക് സൂപ്പര്‍ താരം, റിപ്പോർട്ട് "
english_title: "#Telugu #superstar #paid #Rs25 #crore #Samantha's #treatment #report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136310/telugu-superstar-paid-rs25-crore-samanthas-treatment-report"
published_at: "2023-08-04T07:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc57721a242_samantha.jpg"
keywords: []
---

# #SamanthaRuthPrabhu | സമാന്തയ്ക്ക് ചികിത്സയ്ക്കായി 25 കോടി നല്‍കി തെലുങ്ക് സൂപ്പര്‍ താരം, റിപ്പോർട്ട് 

> **Lead Summary:** രാജ്യമൊട്ടാകെ ആരാധകരെ നേടിയെടുത്ത നടിയാണ് സാമന്ത . നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരാത്തിന് സാധിച്ചിട്ടുണ്ട് . എന്നാൽ നടിയുടെ അസുഖത്തെക്കുറിച്ചുള്ള വാർത്ത ആരാധകരെ വളരെയേറെ ദുഖത്തിൽ ആക്കിയിരിക്കുകയാണ് . തന്റെ ചികിത്സയുടെ ഓരോ ഘട്ടവും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

## Article Content

രാജ്യമൊട്ടാകെ ആരാധകരെ നേടിയെടുത്ത നടിയാണ് സാമന്ത . നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരാത്തിന് സാധിച്ചിട്ടുണ്ട് . എന്നാൽ നടിയുടെ അസുഖത്തെക്കുറിച്ചുള്ള വാർത്ത ആരാധകരെ വളരെയേറെ ദുഖത്തിൽ ആക്കിയിരിക്കുകയാണ് . തന്റെ ചികിത്സയുടെ ഓരോ ഘട്ടവും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

പോയ വര്‍ഷമാണ് സമാന്തയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തുന്നത്. ശരീരത്തിലെ പേശികളുടെ കരുത്ത് ക്ഷയിക്കുന്ന രോഗാവസ്ഥയാണ് സമാന്തയ്ക്കുള്ളത്. മയോസൈറ്റിസ് എന്ന ഈ അവസ്ഥ ചികിത്സിക്കാനായി താരം വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് തിരികെ വന്ന സമാന്ത ഇപ്പോഴിതാ സിനിമയില്‍ നിന്നും ഒരിടവേളയെടുത്തിരിക്കുകയാണ്.

തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി സിനിമയില്‍ നിന്നും ചെറിയൊരു കാലം വിട്ടു നില്‍ക്കാനാണ് സമാന്തയുടെ തീരുമാനം. ഇതിന് പിന്നാലെ സമാന്തയുടെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. തന്റെ ചികിത്സയ്ക്കായി സമാന്ത ഒരു വലിയ താരത്തില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചുവെന്നാണ് വാര്‍ത്തകള്‍.

താരം ഇപ്പോള്‍ ബാലിയിലാണുള്ളത്. തന്റെ വെക്കേഷന്‍ ആഘോഷങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ചികിത്സയ്ക്കായി സമാന്തയ്ക്ക് വലിയൊരു തുക തന്നെ ചെലവാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്തന്.

ഇതിനായി താരത്തെ തെന്നിന്ത്യന്‍ സിനിമയിലെ വലിയൊരു താരം സഹായിച്ചുവെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെലുങ്ക് സിനിമയിലെ ഒരു താരമാണ് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ താരം സമാന്തയ്ക്ക് 25 കോടി രൂപ നല്‍കിയതായാണ് പറയപ്പെടുന്നത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ല. സിനിമയില്‍ നിന്നുമുള്ള ഇടവേള സമാന്തയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ചെയ്യാമെന്ന് ഏറ്റ പല സിനിമകളും സമാന്തയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ഇതോടെ അഡ്വാന്‍സ് തുകകളും തിരികെ നല്‍കേണ്ടി വന്നു. ഇതിന് പുറമെ സിനിമയില്ലാത്ത കാലം കൂടിയാകുമ്പോള്‍ സമാന്തയ്ക്ക് 12 കോടിയുടെ സാമ്പത്തിക നഷ്്ടം നേരിടേണ്ടി വരുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ കൂടിയാണ് സമാന്ത.

### Related Links & Sources
- [Original Story Source](https://moviemax.in/news/136310/telugu-superstar-paid-rs25-crore-samanthas-treatment-report)