മോഹൻലാലും മകളും സംവിധാനത്തിനു ഒരുങ്ങുന്നു

മോഹൻലാലും മകളും സംവിധാനത്തിനു ഒരുങ്ങുന്നു
Oct 4, 2021 09:49 PM | By Truevision Admin

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബറോസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ആദ്യമായി സംവിധായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഉണ്ട്. മലയാള സിനിമ ലോകവു പ്രേക്ഷകരും ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത് .സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അണിയറയില്‍ പുരോഗമിക്കുകയാണ് .കൂടാതെ മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 ന്റെ ചിത്രീകരണ നടക്കുകയാണ് . ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടി പൂർത്തിയായ ശേഷം മോഹൻലാൽ പൂർണ്ണമായും ബറോസിന്റെ തിരക്കുകളിലേക്ക് കടക്കും.

ബറോസിനെ കുറിച്ചുള്ള പുതിയ ചില റിപ്പോർട്ടുകൾ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.2021ൽ ആരംഭിക്കുന് ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മകൾ വിസ്മയ മോഹൻലാലും ഉണ്ടാകും .കൂടാതെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. അച്ഛന്റെ സിനിമയിലൂടെ വിസ്മയയും വെള്ളിത്തിരയിൽ ചുവട് വയ്ക്കുകയാണ്. സഹസംവിധായികയായിട്ടാണ് വിസ്മയയുടെ തുടക്കം. ജിജോ നവോദയ ആണ് ലാലേട്ടന്റെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായതിനാൽ മികച്ചൊരു ഛായാഗ്രാഹകന്‍ സിനിമയിൽ ഉണ്ടാകുമെന്ന് മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ചെയ്യുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മക്കുന്നത്.ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുണ്ടാകുന്ന സംഭവങ്ങളിടെ പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്.ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത് മോഹൻലാൽ തന്നെയാണ്.ഇതിന്റെ കാരണം മോഹൻലാൽ തന്നെ പല അഭിമുഖങ്ങളിലും വ്യക്താക്കിയിരുന്നു.സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേല്‍ അമര്‍ഗോ തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ടെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. 2020ല്‍ തുടങ്ങാനിരുന്ന ബറോസിന്റെ ചിത്രീകരണം കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു. പൂര്‍ണമായും ത്രിഡിയിലാണ് ബറോസ് നിര്‍മ്മിക്കുന്നത്.

Mohanlal himself has made it clear in several interviews that he will be playing the title character Burrows in the title role

Next TV

Related Stories
'പരാതി തന്നത് മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷം,  അമ്മയുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതം' -ശ്വേതാ മേനോന്‍

May 23, 2026 10:32 PM

'പരാതി തന്നത് മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷം, അമ്മയുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതം' -ശ്വേതാ മേനോന്‍

അമ്മയുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതമെന്ന് പ്രസിഡന്റ് ശ്വേതാ...

Read More >>
'ഒരു ലക്ഷം രൂപ ചോദിച്ചെന്ന് തെളിയിച്ചാൽ ഈ പണി നിർത്തും, വനവാസത്തിന് പോകും!': നിർമാതാവിനെയും മാധവ് സുരേഷിനെയും വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

May 23, 2026 04:40 PM

'ഒരു ലക്ഷം രൂപ ചോദിച്ചെന്ന് തെളിയിച്ചാൽ ഈ പണി നിർത്തും, വനവാസത്തിന് പോകും!': നിർമാതാവിനെയും മാധവ് സുരേഷിനെയും വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

'ഒരു ലക്ഷം രൂപ ചോദിച്ചെന്ന് തെളിയിച്ചാൽ ഈ പണി നിർത്തും, വനവാസത്തിന് പോകും!': നിർമാതാവിനെയും മാധവ് സുരേഷിനെയും വെല്ലുവിളിച്ച് അശ്വന്ത്...

Read More >>
അനിയന്റെ സംസ്കാരം കഴിഞ്ഞ് പിറ്റേന്ന് അഭിനയിച്ചത് കോമഡി രംഗം; അഭിമുഖത്തിനിടെ ഉർവശിയുടെ കാൽ തൊട്ട് വണങ്ങി ജയറാം

May 23, 2026 12:43 PM

അനിയന്റെ സംസ്കാരം കഴിഞ്ഞ് പിറ്റേന്ന് അഭിനയിച്ചത് കോമഡി രംഗം; അഭിമുഖത്തിനിടെ ഉർവശിയുടെ കാൽ തൊട്ട് വണങ്ങി ജയറാം

അനിയന്റെ സംസ്കാരം കഴിഞ്ഞ് പിറ്റേന്ന് അഭിനയിച്ചത് കോമഡി രംഗം; അഭിമുഖത്തിനിടെ ഉർവശിയുടെ കാൽ തൊട്ട് വണങ്ങി...

Read More >>
മമ്മൂട്ടി ചിത്രങ്ങളുടെ വലിയ ആരാധകൻ; 'ടർബോ' അനുഭവവും മമ്മൂട്ടിയുടെ പ്രശംസയും ഓർത്തെടുത്ത് തെലുങ്ക് താരം സുനിൽ

May 23, 2026 12:12 PM

മമ്മൂട്ടി ചിത്രങ്ങളുടെ വലിയ ആരാധകൻ; 'ടർബോ' അനുഭവവും മമ്മൂട്ടിയുടെ പ്രശംസയും ഓർത്തെടുത്ത് തെലുങ്ക് താരം സുനിൽ

മമ്മൂട്ടി ചിത്രങ്ങളുടെ വലിയ ആരാധകൻ; 'ടർബോ' അനുഭവവും മമ്മൂട്ടിയുടെ പ്രശംസയും ഓർത്തെടുത്ത് തെലുങ്ക് താരം...

Read More >>
ഭരണം മാറി ....! റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

May 23, 2026 07:40 AM

ഭരണം മാറി ....! റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം...

Read More >>
Top Stories

News Roundup