---
title: "#sajithamadathil | ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങൾ ; സജിത മഠത്തിൽ"
english_title: "#Greetings #A.N.Shamsir #stands #with #truths #science # Sajita Madathil "
publisher: "moviemax.in"
canonical_url: "https://moviemax.in/news/136291/greetings-anshamsir-stands-with-truths-science-sajita-madathil"
published_at: "2023-08-03T23:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbead6eda7d_sajitha.jpg"
keywords: []
---

# #sajithamadathil | ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങൾ ; സജിത മഠത്തിൽ

> **Lead Summary:**  സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പു പറയാന്‍ ആഗഹിച്ചാല്‍ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കി കണ്ടവരെ തള്ളിപ്പറയലാവുമെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു . ശാസ്ത്ര സത്യത്തിലൂന്നി അഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്ര്യത്തിലുള്ള ഇടപെടല്‍ ആകുന്നത് എങ്ങനെയാണെന്നും സജിത ചോദിച്ചു.

## Article Content

 സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പു പറയാന്‍ ആഗഹിച്ചാല്‍ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കി കണ്ടവരെ തള്ളിപ്പറയലാവുമെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു . ശാസ്ത്ര സത്യത്തിലൂന്നി അഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്ര്യത്തിലുള്ള ഇടപെടല്‍ ആകുന്നത് എങ്ങനെയാണെന്നും സജിത ചോദിച്ചു.

വിഷയത്തില്‍ പ്രതിപക്ഷം കൂടുതല്‍ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട് എന്നും . ഇത് അപകടകരമായ ഇടപെടലാണെന്നും . ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്. ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങളെന്നും സജിത മഠത്തില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'ഷംസീര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. വിശ്വാസികളെ മുറിവേല്‍പ്പിച്ചെന്ന' പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന പങ്കുവച്ചുകൊണ്ടാണ് സജിത മഠത്തിലിന്റെ പരാമര്‍ശം.

### Related Links & Sources
- [Original Story Source](https://moviemax.in/news/136291/greetings-anshamsir-stands-with-truths-science-sajita-madathil)