---
title: "#navyanair | ഫോട്ടോയെടുക്കുന്ന തിരക്കില്‍ ചേച്ചി എന്തോ ഒന്ന് മറന്നു; നവ്യക്കെതിരെ സദാചാരവാദികള്‍"
english_title: "#rush  #taking photos #sister #forgot 3something #Moralists #against  #Navyanair "
publisher: "moviemax.in"
canonical_url: "https://moviemax.in/news/136273/rush-taking-photos-sister-forgot-3something-moralists-against-navyanair"
published_at: "2023-08-03T22:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbdc3c10954_navya_1.jpg"
keywords: []
---

# #navyanair | ഫോട്ടോയെടുക്കുന്ന തിരക്കില്‍ ചേച്ചി എന്തോ ഒന്ന് മറന്നു; നവ്യക്കെതിരെ സദാചാരവാദികള്‍

> **Lead Summary:** താരങ്ങളെ സംബന്ധിച്ച് തങ്ങള്‍ ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ ഇഷ്ടപ്പെടുന്നതും ഏറ്റെടുക്കുന്നതുമൊക്കെ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ താരങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നതും കണ്ടിട്ടുണ്ട്. . ഇതോടെ തങ്ങളുടെ യഥാര്‍ത്ഥ വശം പുറത്ത് കാണിക്കുമ്പോള്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെ നേരിടേണ്ടി വന്നവരായി ധാരാളം നടിമാരുണ്ട്.

## Article Content

താരങ്ങളെ സംബന്ധിച്ച് തങ്ങള്‍ ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ ഇഷ്ടപ്പെടുന്നതും ഏറ്റെടുക്കുന്നതുമൊക്കെ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ താരങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നതും കണ്ടിട്ടുണ്ട്. . ഇതോടെ തങ്ങളുടെ യഥാര്‍ത്ഥ വശം പുറത്ത് കാണിക്കുമ്പോള്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെ നേരിടേണ്ടി വന്നവരായി ധാരാളം നടിമാരുണ്ട്.

ഇപ്പോഴിതാ തന്റെ മോഡേണ്‍ ലുക്കിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് നടി നവ്യ നായര്‍. നവ്യ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ചിത്രങ്ങളില്‍ നവ്യ ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ഷര്‍ട്ടും ഷോര്‍ട്‌സുമാണ് നവ്യയുടെ വേഷം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കില്‍ എന്തോ ഒന്ന് മറന്നു,

എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം, നവ്യ നായരെ പോലെ ഉണ്ട് ചേച്ചിയെ കാണാന്‍, ഈ കുട്ടി ചേച്ചിയുടെ കസിന്‍ ആണോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.അതേസമയം നവ്യയ്ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. പോയ വാരം ഷര്‍ട്ട് ധരിച്ചെത്തിയ വീഡിയോയുടെ പേരിലും നവ്യയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

വിവാഹ ശേഷം നവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ തിരികെ എത്തുന്നത്.  നവ്യയുടെ തിരിച്ചുവരവ് അതിശക്തമായി തന്നെയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136273/rush-taking-photos-sister-forgot-3something-moralists-against-navyanair)