തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പല പ്രമുഖ താരങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് പലരും ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടെലിവിഷന്‍ താരം ലത റാവും തന്റെ അനുഭവം തുറന്ന് പറയുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ലത റാവു.
ജയം രവി നായകനായി എത്തിയ തില്ലാലങ്കിഡിയിലൂടെയാണ് ലത സിനിമാ ലോകത്ത് സാന്നിധ്യം അറിയിക്കുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് താരം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുന്നത്. ചില നടിമാര്‍ സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാറുണ്ടെന്നാണ് ലതയുടെ വെളിപ്പെടുത്തല്‍. എന്നാൽ അതിന് തയ്യാറാകാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാറുണ്ടെന്നും ലത പറയുന്നു.
തങ്ങളുടെ കരിയറില്‍ മുന്നോട്ട് പോകാന്‍ വേണ്ടിയാണ് നടിമാര്‍ ഇതിന് തയ്യാറാകുന്നത്. താന്‍ കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിനാല്‍ തനിക്ക് ചില സിനിമകളില്‍ അവസരം നഷ്ടമായിട്ടുണ്ടെന്നും ലത റാവു പറയുന്നു. എന്നാല്‍ അത്തരത്തില്‍ പെരുമാറിയ സംവിധായകരുടെയോ നഷ്ടമായ സിനിമകളുടെയോ പേരുകള്‍ പറയാന്‍ ലത തയ്യാറായില്ല. ലതയുടെ ഈ തുറന്ന് പറച്ചില്‍ നടിമാര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്.
അത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാത്തവരുടെ ഗതി എന്താകുമെന്നും താരത്തിന്റെ തുറന്ന് പറച്ചിലുകളിൽ നിന്നും വ്യക്തമാകുന്നു. പലര്‍ക്കും ഈ മേഖലയിലെ ചതിക്കുഴികള്‍ അറിയില്ല. അവരെയാണ് ഇത്തരക്കാര്‍ മുതലെടുക്കുക. ഇതിന് തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയും അവരുടെ കരിയര്‍ നശിപ്പിക്കുകയും ചെയ്യുന്നതോടെ എതിര്‍പ്പുകളെ ദുര്‍ബലമാക്കുകയും ചെയ്യും. കഴിവിനേയും ആത്മസമര്‍പ്പണത്തേയും തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത് എന്നാണ് ലതയുടെ തുറന്ന് പറച്ചിലിന്റെ കൂടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ പറയുന്നത്.
അഭിനേതാക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും അവര്‍ക്കെതിരായ ചൂഷണങ്ങളും അവസാനിപ്പിച്ച് കഴിവ് നോക്കി മാത്രം അവസരങ്ങള്‍ നല്‍കുന്നൊരു സാഹചര്യം സൃഷ്ടിച്ചെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു. സീരിയല്‍ ലോകത്താണ് ലത റാവു താരമായി മാറുന്നത്. സ്വാമി അയ്യപ്പനിലൂടെയാണ് ലത മലയാളികളുടെ മുന്നിലെത്തുന്നത്. സിനിമയ്ക്കും സീരിയലിനും പുറമെ ഒടിടി ലോകത്തും ലത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തനിക്കൊപ്പം പരമ്പരയില്‍ അഭിനയിച്ച രാജ്കമലിനെയാണ് ലത റാവു വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടം വിവാഹിതരായത്.
Content Highlight: #Some #actresses #share #bed #actor #openup #about #castingcouch #experience

































