കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് വെനിസ്വേല മത്സരജേതാവ് അരിയാന വേര (26) അന്തരിച്ചു. ജൂലൈ 13നാണ് അരിയാന ഓടിച്ചിരുന്ന കാര്‍ ഓര്‍ലാന്‍ഡോയിലെ ലേക്ക് ലോനയിൽ ഒരു ട്രക്കുമായി കൂട്ടിയിടിച്ചത്. അരിയാന ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിനു ശേഷമാണ് അന്ത്യം സംഭവിച്ചത് മോഡൽ കൂടിയായിരുന്നു അരിയാന.
ഒക്ടോബറില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടക്കുന്ന മിസ് ലാറ്റിന്‍ അമേരിക്ക മത്സരത്തില്‍ വെനസ്വേലയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് അരിയാന ആയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലിചെയ്തിരുന്ന അരിയാന, ഫുള്‍ ഹൗസ് ക്ലീനിങ് സര്‍വീസ് സ്ഥാപനവും നടത്തിയിരുന്നു.
രണ്ടുമാസം മുമ്പ് തന്റെ മരണാനന്തരചടങ്ങുകളെ കുറിച്ച് പറയുന്നൊരു വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ അവർ പങ്കുവെച്ചിരുന്നു. എഴുന്നേല്‍ക്കുന്നത്, വെള്ളം കുടിക്കുന്നത്, വീടിനുള്ളിലൂടെ നടക്കുന്നത് തുടങ്ങി അരിയാനയുടെ ദൈനംദിന കാര്യങ്ങളായിരുന്നു വിഡിയോയിലുണ്ടായിരുന്നത്.
Content Highlight: #MissVenezuela #ArianaVera #passedaway
































