---
title: "മലയാളത്തിന്‍റെ പ്രിയതാരത്തിന് ഇന്ന് പിറന്നാള്‍ കേക്കില്‍ സര്‍പ്രൈസ് ഒരുക്കി കുടുംബം "
english_title: " Prithviraj is a man who proved his interest not only in acting but also in directing through Lucifer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1362/prithviraj-is-a-man-who-proved-his-interest-not-only-in-acting-but-also-in-directing-through-lucifer"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f8948ce3ab3a_PRITHI.jpg"
keywords: []
---

# മലയാളത്തിന്‍റെ പ്രിയതാരത്തിന് ഇന്ന് പിറന്നാള്‍ കേക്കില്‍ സര്‍പ്രൈസ് ഒരുക്കി കുടുംബം 

> **Lead Summary:** മലയാള സിനിമയുടെ ഏറ്റവും പ്രിയപെട്ട താരമാണ്പൃഥ്വിരാജ്.മലയാളത്തിന്‍റെ സ്വന്തം പൃഥ്വിയുടെ പിറന്നാള്‍ ആണ് ഇന്ന് . ആരാധകര്‍ ഏറെ കാത്തിരുന്ന ദിവസമാണ് ഇന്ന് . കൊവിഡ് കാലമായതിനാല്‍ വിപുലമായ ആഘോഷങ്ങളില്ലതെയാണ് പിറന്നാള്‍ ആഘോഷം , സോഷ്യല്‍ മീഡിയയില്‍ ഇതിനം തന്നെ പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഭിനേതാവിന് പുറമെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് തെളിയിച്ച താരം ലൂസിഫറിലൂടെ ആ മോഹവും സാക്ഷാത്ക്കരിച്ച വ്യക്തിയാണ് താരം .

## Article Content

മലയാള സിനിമയുടെ ഏറ്റവും പ്രിയപെട്ട താരമാണ്പൃഥ്വിരാജ്.മലയാളത്തിന്‍റെ സ്വന്തം പൃഥ്വിയുടെ പിറന്നാള്‍ ആണ് ഇന്ന് . ആരാധകര്‍ ഏറെ കാത്തിരുന്ന ദിവസമാണ് ഇന്ന് . കൊവിഡ് കാലമായതിനാല്‍ വിപുലമായ ആഘോഷങ്ങളില്ലതെയാണ് പിറന്നാള്‍ ആഘോഷം , സോഷ്യല്‍ മീഡിയയില്‍ ഇതിനം തന്നെ പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഭിനേതാവിന് പുറമെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് തെളിയിച്ച താരം ലൂസിഫറിലൂടെ ആ മോഹവും സാക്ഷാത്ക്കരിച്ച വ്യക്തിയാണ് താരം .

ലൂസിഫര്‍ വന്‍വിജയമായി മാറിയതോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. പ്രേക്ഷകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ചിത്രത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.എന്നാല്‍ ഡാഡയ്ക്ക് കേക്കില്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അലംകൃതയും. പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റെയും ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.പൃഥ്വിയുടെ ചിന്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട് സിനിമ. അദ്ദേഹം എന്നും സന്തോഷവാനായിരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് മുന്‍പ് സുപ്രിയ പറഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ സിനിമാതാല്‍പര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഭാര്യ ഇത്തവണത്തെ പിറന്നാളാഘോഷത്തില്‍ കേക്കിലെ സര്‍പ്രൈസും സിനിമ തന്നെയായിരുന്നു . സംവിധാനവുമായി ബന്ധപ്പെട്ട് പൃഥ്വി മാസങ്ങളോളം തിരക്കിലായിരുന്നു. മകളുടെ കാര്യങ്ങളെല്ലാം നോക്കി ഇടയ്ക്ക് ലൊക്കേഷനിലേക്ക് സുപ്രിയയും എത്തിയിരുന്നു.ആടുജീവിതമെന്ന സിനിമയുടെ തീമായിരുന്നു കേക്കിലുണ്ടായിരുന്നത്. കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്‌സാണ് പൃഥ്വിരാജിനായി കേക്കൊരുക്കിയത്. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി കടുത്ത തയ്യാറെടുപ്പുകളായിരുന്നു പൃഥ്വിരാജ് നടത്തിയത്. നബീല്‍, ഇവനെ നിങ്ങള്‍ക്ക് അറിയുമെന്ന് പറഞ്ഞായിരുന്നു കേക്കിന്റെ ചിത്രം പൃഥ്വിരാജ് ഷെയര്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1362/prithviraj-is-a-man-who-proved-his-interest-not-only-in-acting-but-also-in-directing-through-lucifer)