---
title: "#salimkumar | ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം -  സലിം കുമാര്‍"
english_title: "#Actor #SalimKumar #DevaswomMinister #should #called #MythismMinister."
publisher: "moviemax.in"
canonical_url: "https://moviemax.in/news/136077/actor-salimkumar-devaswomminister-should-called-mythismminister-new"
published_at: "2023-08-03T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb33f86b84e_saleemkumar.jpg"
keywords: []
---

# #salimkumar | ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം -  സലിം കുമാര്‍

> **Lead Summary:** ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടൻ സലിം കുമാര്‍. ഭണ്ടാരത്തിൽ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും സലിം കുമാര്‍ നിര്‍ദ്ദേശിക്കുന്നു.

## Article Content

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടൻ സലിം കുമാര്‍. ഭണ്ടാരത്തിൽ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും സലിം കുമാര്‍ നിര്‍ദ്ദേശിക്കുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റ പ്രതികരണം. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

ഇന്നലെ മിത്ത് വിവാദത്തിൽ സ്‍പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയിരുന്നു. പാളയം ഗണപതിക്ഷേത്രപരിസരത്തായിരുന്നു നാമജപയാത്ര.

[**https://www.facebook.com/SalimKumarOfficialPage/posts/835739007918985?ref=embed_post**](https://www.facebook.com/SalimKumarOfficialPage/posts/835739007918985?ref=embed_post)

എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി.

പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസി‍ഡന്‍റ് സംഗീത് കുമാര്‍ പറ‍ഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136077/actor-salimkumar-devaswomminister-should-called-mythismminister-new)