---
title: "#mohanlal | 'മകൻ എന്താകണം എന്നല്ല, എന്താകരുതെന്നേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ'; മോഹൻലാൽ "
english_title: "#Mohanlal's #words #about #Pranav #stage #getting #attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/136011/mohanlals-words-about-pranav-stage-getting-attention"
published_at: "2023-08-02T22:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca8f34b424b_mohanlal.jpg"
keywords: []
---

# #mohanlal | 'മകൻ എന്താകണം എന്നല്ല, എന്താകരുതെന്നേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ'; മോഹൻലാൽ 

> **Lead Summary:** മലയാള സിനിമയിലെ താരപുത്രന്മാരിൽ വളരെ വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ. ചെറുപ്പത്തിലേ സിനിമയിൽ എത്തിയതാണെങ്കിലും അഭിനയത്തേക്കാൾ നടൻ പ്രാധാന്യം നൽകുന്നത് യാത്രകൾക്കാണ്. 

## Article Content

മലയാള സിനിമയിലെ താരപുത്രന്മാരിൽ വളരെ വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ. ചെറുപ്പത്തിലേ സിനിമയിൽ എത്തിയതാണെങ്കിലും അഭിനയത്തേക്കാൾ നടൻ പ്രാധാന്യം നൽകുന്നത് യാത്രകൾക്കാണ്. 

മോഹൻലാലിൻറെ മകനാണെങ്കിലും യാതൊരു വിധ താരപരിവേഷവും കാണിക്കാതെയുള്ള പ്രണവിന്റെ ജീവിത രീതികൾ ആരാധകരെ ആകർഷിച്ചിട്ടുണ്ട്‌. അത് തന്നെയാണ് നടനെ കൂടുതൽ പേർക്കും പ്രിയങ്കരനാക്കുന്നതും.

കരിയറിന്റെ തുടക്കം മുതൽ പ്രണവിന് പിന്തുണയുമായി അച്ഛൻ മോഹൻലാൽ ഉണ്ടായിരുന്നു. ഇപ്പോഴും അത് അതേപടി തുടരുന്നുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം പ്രണവിനെ കുറിച്ച് മോഹൻലാൽ വാചാലനാകാറുണ്ട്. 

ഇപ്പോഴിതാ, ഒരു വേദിയിൽ മോഹൻലാൽ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒരിക്കൽ തന്നോട് മകൻ എന്താവണം എന്ന് ചോദിച്ചപ്പോൾ മകൻ എന്താവരുത് എന്നാണ് താൻ പ്രാർത്ഥിക്കുന്നത് എന്നാണ് മറുപടി നൽകിയത് എന്ന് മോഹൻലാൽ പറയുന്നു. മനോരമ കോൺക്ലേവ് വേദിയിൽ മക്കളെ വളർത്തുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 

'എന്നോട് എന്റെ മകൻ എന്താവണം എന്ന് ചോദിച്ചപ്പോൾ ഞാൻ മറുപടി പറഞ്ഞത്, അവൻ എന്ത് ആവരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ്. ചെയ്യാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോൾ ഒരു പയ്യൻ എന്ത് ആകരുത് എന്നാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്. എന്താവണമെന്ന് അവർ നോക്കിക്കോളും.

അതുകൊണ്ട് സ്വയം കണ്ടെത്തുക. രാവിലെ എഴുന്നേൽക്കുമ്പോൾ സ്വയം ചോദിക്കുക, നമ്മൾ ചെയ്യുന്നത് ശരിയാണോ. ഈ ദിവസം എങ്ങനെയാണ് നമ്മൾ കൊണ്ടുപോകേണ്ടത് എന്നെല്ലാം', 'അങ്ങനെയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ അതിമനോഹരമായ ഉത്തരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതുകൊണ്ട് കുട്ടികൾ സ്വന്തമായി ചോദ്യങ്ങൾ ചോദിക്കുക. സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്തുക. മറ്റുള്ള ആളുകളെ ഫിസിക്കൽ ആയിട്ടോ മെന്റൽ ആയിട്ടോ സ്പിരിച്വലായിട്ടോ ഉപദ്രവിക്കാതിരിക്കുക. അതിന് വേണ്ടി ശ്രമിക്കുക', മോഹൻലാൽ പറഞ്ഞു. 

മുൻപ് ഒരു അഭിമുഖത്തിൽ പ്രണവിന് യാത്രകളോടുള്ള പ്രിയത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ചിരുന്നു. താൻ പണ്ട് ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് അവൻ ഇപ്പോൾ ചെയ്യുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. അന്ന് തനിക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അവനിപ്പോൾ അതിന് കഴിയുന്ന സാഹചര്യമാണ്. അതുകൊണ്ട് അവൻ അതിലേക്ക് പോകുമ്പോൾ തനിക്ക് തടയാൻ കഴിയില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/136011/mohanlals-words-about-pranav-stage-getting-attention)