---
title: "#RakeshBapat | സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടൻ രാകേഷ് ബാപത് ആശുപത്രിയിൽ"
english_title: "#Actor #RakeshBapat #hospital #sunstroke #during #shooting #movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135983/actor-rakeshbapat-hospital-sunstroke-during-shooting-movie"
published_at: "2023-08-02T20:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca748472912_rakesh.jpg"
keywords: []
---

# #RakeshBapat | സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടൻ രാകേഷ് ബാപത് ആശുപത്രിയിൽ

> **Lead Summary:** ദുബൈയില്‍ സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടൻ രാകേഷ് ബാപത് ആശുപത്രിയിൽ. ദുബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നടന്‍.

## Article Content

ദുബൈയില്‍ സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടൻ രാകേഷ് ബാപത് ആശുപത്രിയിൽ. ദുബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നടന്‍.

താൻ സുരക്ഷിതമായ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിലെ ഷൂട്ടിങ്ങിന്‍റെ അപ്ഡേറ്റുകള്‍ രാകേഷ് ബാപത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചതോടെ ആരാധകര്‍ എന്തുപറ്റിയെന്ന് അന്വേഷിക്കാന്‍ തുടങ്ങി. തനിക്ക് പനിയും വിറയലും ഉണ്ടെന്നും രക്തസമ്മർദം ഗുരുതരമായ അവസ്ഥയിലാണെന്നും രാകേഷ് ബാപത് മറുപടി നല്‍കി.

താൻ സുരക്ഷിതമായ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാർഥനയിൽ തന്നെ സ്മരിക്കാന്‍ ആരാധകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. എത്രയും പെട്ടെന്ന് സിനിമാ ചിത്രീകരണത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135983/actor-rakeshbapat-hospital-sunstroke-during-shooting-movie)