---
title: "#gopisundar | പിറന്നാൾ ആശംസ പോലും അറിയിക്കാതെ ​ഗോപി സുന്ദർ; എന്തിന് ഒളിച്ച് വെക്കുന്നെന്ന് ആരാധകർ"
english_title: "#GopiSundar #even #wishinghim #birthday #Why #hiding #fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135946/gopisundar-even-wishinghim-birthday-why-hiding-fans"
published_at: "2023-08-02T18:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca516aab483_amrutha_gopi_4.jpg"
keywords: []
---

# #gopisundar | പിറന്നാൾ ആശംസ പോലും അറിയിക്കാതെ ​ഗോപി സുന്ദർ; എന്തിന് ഒളിച്ച് വെക്കുന്നെന്ന് ആരാധകർ

> **Lead Summary:** ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോൾ സ്ഥിരം ചർച്ചാ വിഷയമാണ്. ​അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇവരെപ്പോലെ ചർച്ചയായ താരങ്ങൾ ചുരുക്കമാണ്. അമൃതയും ​ഗോപി സുന്ദറും ഒന്നിച്ചതോടെ ​ഗോസിപ്പുകളുടെ ആക്കവും കൂടി. അടുത്തിടെ രണ്ട് പേരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ​ഗോസിപ്പുകൾ വന്നത്. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ​ഗോപി സുന്ദർ ​അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു.

## Article Content

ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോൾ സ്ഥിരം ചർച്ചാ വിഷയമാണ്. ​അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇവരെപ്പോലെ ചർച്ചയായ താരങ്ങൾ ചുരുക്കമാണ്. അമൃതയും ​ഗോപി സുന്ദറും ഒന്നിച്ചതോടെ ​ഗോസിപ്പുകളുടെ ആക്കവും കൂടി. അടുത്തിടെ രണ്ട് പേരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ​ഗോസിപ്പുകൾ വന്നത്. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ​ഗോപി സുന്ദർ ​അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു.

രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുകയും ചെയ്തു. എന്നാൽ ​ഗോസിപ്പുകൾ തടയാൻ മാത്രമുള്ള മാർ​ഗമായിരുന്നോ ഇതെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അമൃതയുടെ 33ാം ജന്മദിനമാണിന്ന്. സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് ഉൾപ്പെടെ ആശംസകൾ അറിയിച്ചെങ്കിലും ​ഗോപി സുന്ദർ ഇതുവരെ ആശംസകൾ അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷം അമൃതയുടെ പിറന്നാൾ ദിനത്തിൽ ​ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു.

എന്നാൽ ഇത്തവണ ​താരം മൗനത്തിലാണ്. മുമ്പത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ​ഗോപി സുന്ദർ ഇപ്പോൾ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരിൽ സംശയത്തിന് കാരണമായത്. കുറച്ച് നാൾ മുമ്പ് ​ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ​ഗായിക പങ്കുവെച്ചിരുന്നു . ​ഗോപി സുന്ദർ എന്തുകൊണ്ട് ആശംസകൾ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.

അമൃതയുടെ ജീവിതത്തിൽ ഇടപെടാനോ അഭിപ്രായം പറയാനോ താൽപര്യമില്ലെന്ന് മുൻ ഭർത്താവ് ബാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മകളെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും ബാല തുറന്ന് പറഞ്ഞു. അവൾ വളർന്ന് വരുന്ന സാഹചര്യം എന്താണെന്ന് എനിക്ക് അറിയാം. പക്ഷെ ഒരുകാര്യം ഉറപ്പിച്ച് പറയുന്നു എന്റെ രക്തം അവളുടെ ഉള്ളിൽ ഉണ്ട്. അവൾ നന്മയുള്ള കുട്ടിയായേ വളരൂ. ഏത് സാഹചര്യങ്ങളെയും അവൾ തരണം ചെയ്യുമെന്നും ബാല വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/135946/gopisundar-even-wishinghim-birthday-why-hiding-fans)