തമിഴകത്തെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് നടി അഞ്ജലി. ഏതു കഥാപാത്രങ്ങളെയും ധൈര്യത്തോടെ സ്വീകരിക്കാനുള്ള മനസും ഉള്ള ചുരുക്കം നടിമാരിൽ ഒരാളാണ് അഞ്ജലി. 2006ൽ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാൽ അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളിലൂടെയാണ് അഞ്ജലി മികച്ച നടിമാരിൽ ഒരാളായി പേരെടുക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, തുടങ്ങി എല്ലാ ഭാഷകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അഞ്ജലിയുടെ വ്യക്തി ജീവിതവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. പ്രണയ ഗോസിപ്പുകളും വന്നിരുന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ളതാണ് തമിഴ് നടൻ ജയുമായുള്ള പ്രണയം. എങ്കേയും എപ്പോതും എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണു ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പ്രചരിച്ചത്. . അഞ്ജലി അഭിനയത്തിൽ നിന്നും വിട്ടുനിന്നപ്പോൾ അത് ജെയ് കാരണം ആണെന്നാണ് വാർത്തകൾ വന്നുകൊണ്ടിരുന്നത് .
ഇപ്പോഴിതാ, അഞ്ജലിയെയും ജയ്യെയും കുറിച്ച് സിനിമ നിരൂപകനും മാധ്യമപ്രവർത്തകനുമായ വിധകാൻ ശേഖർ പറഞ്ഞ വാക്കുകകളാണ് ശ്രദ്ധനേടുന്നത്. ഷൂട്ടിങ് സമയങ്ങളിൽ ജയ്‌യും അഞ്ജലിയും ഒരേ മുറിയിലാണ് താമസിച്ചിരുന്നതെന്നാണ് വിദാഗൻ ശേഖർ പറയുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ബലൂൺ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് ഇരുവരും ഒരുമിച്ചു കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
എന്നാൽ ഷൂട്ടിങ്ങിനിടയ്ക്ക് ജയ് സിനിമയുടെ കഥ മാറ്റാൻ ആവശ്യപ്പെടുകയും അതിന് അവർ സമ്മതിക്കാതെ വന്നതോടെ അഞ്ജലിയെയും കൂട്ടി ജയ് ഒരു റിസോർട്ടിലേക്ക് പോയെന്നും വിധാകൻ ശേഖർ പറയുന്നു. സിനിമയുടെ ഷൂട്ടിംഗ് നല്ല രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉടൻ തന്നെ ജയ് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അഞ്ജലിയോട് വയറുവേദനയാണെന്ന് പറയാൻ പറഞ്ഞു. അവിടെ നിന്ന് അവളെയും കൂട്ടിക്കൊണ്ടുപോയി.
എന്നാൽ ഷൂട്ടിങ്ങിന് വന്നപ്പോൾ ജയ്ക്കും അഞ്ജലിക്കും ഹോട്ടലിൽ വെവ്വേറെ മുറികൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ മുൻപ് ഒരു നടനുമായുള്ള തന്റെ പ്രണയം തകർന്നതിനെ കുറിച്ച് അഞ്ജലി പറഞ്ഞിരുന്നു. 'ഞാൻ ഒരു നടനുമായി വളരെക്കാലമായി പ്രണയത്തിലായിരുന്നു, അത് ശരിയായി വന്നില്ല, വേർപിരിയൽ വളരെ വേദനാജനകമായിരുന്നു, ഇപ്പോൾ ഞാൻ ആ വേദനയിൽ നിന്ന് മുക്തയായിട്ടുണ്ട്. ഇപ്പോൾ എന്റെ ജോലിയിലാണ് ശ്രദ്ധ. എന്റെ കഴിവ് തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' എന്നായിരുന്നു അഞ്ജലിയുടെ വാക്കുകൾ.
Content Highlight: #Jai #stopped #shooting #went #resort #Anjali #what happened #day

































