---
title: "#jayabatchan | ഒടുവിൽ രേഖയുടെ മുഖത്തടിച്ച് ജയ ബച്ചൻ ; സംഭവം ഇങ്ങനെ"
english_title: "#Jaya Bachchan #finally #slapped #Rekha's #face #Thisishow #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135769/jaya-bachchan-finally-slapped-rekhas-face-thisishow-happened"
published_at: "2023-08-02T09:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9dd0377e2a_jaya_1.jpg"
keywords: []
---

# #jayabatchan | ഒടുവിൽ രേഖയുടെ മുഖത്തടിച്ച് ജയ ബച്ചൻ ; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിൽ ഒരിക്കലും അവസാനിക്കാത്ത കൗതുകമാണ് അമിതാഭ് ബച്ചനെയും രേഖയെയും കുറിച്ചുള്ള ​ഗോസിപ്പുകൾക്ക്. വർഷങ്ങൾക്കിപ്പുറവും അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവർ സ്ഥിരം വിഷയമാണ്. ഈ മൂവർക്കുമിടയിൽ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമായി ആർക്കും അറിയില്ല. ബച്ചനോട് തനിക്ക് പ്രണയമാണെന്ന് മുമ്പ് പലയിടങ്ങളിലും രേഖ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അമിതാഭ് ബച്ചൻ ഒരിക്കൽ പോലും ഇക്കാര്യം സമ്മതിച്ചിട്ടില്ല.

## Article Content

ബോളിവുഡിൽ ഒരിക്കലും അവസാനിക്കാത്ത കൗതുകമാണ് അമിതാഭ് ബച്ചനെയും രേഖയെയും കുറിച്ചുള്ള ​ഗോസിപ്പുകൾക്ക്. വർഷങ്ങൾക്കിപ്പുറവും അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവർ സ്ഥിരം വിഷയമാണ്. ഈ മൂവർക്കുമിടയിൽ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമായി ആർക്കും അറിയില്ല. ബച്ചനോട് തനിക്ക് പ്രണയമാണെന്ന് മുമ്പ് പലയിടങ്ങളിലും രേഖ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അമിതാഭ് ബച്ചൻ ഒരിക്കൽ പോലും ഇക്കാര്യം സമ്മതിച്ചിട്ടില്ല.

അതേസമയം ഫിലിം മേക്കർ യാഷ് ഉൾപ്പെടെ പലരും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രേഖ-ബച്ചൻ ബന്ധം യാഥാർത്ഥ്യമാണെന്ന് വാദിക്കുന്നവരുണ്ട്. ​ഗോസിപ്പുകൾ വലിയ തോതിൽ വന്നപ്പോഴും ജയ ബച്ചൻ ഇതിൽ പരസ്യമായി നീരസം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം താരങ്ങളുടെ അടുത്ത വൃത്തങ്ങളും മറ്റും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ മുമ്പ് നടത്തിയിട്ടുണ്ട്. ഇതിലൊന്നാണ് ജയ ബച്ചൻ രേഖയുടെ മുഖത്തടിച്ച സംഭവം. 1980 ൽ പുറത്തിറങ്ങിയ റാം ബൽറാം എന്ന സിനിമയ്ക്കിടെയാണ് ഇങ്ങനെയൊരു സംഭവം നടന്നത്.

അമിതാഭ് ബച്ചനും രേഖയുമാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയിൽ രേഖയ്ക്ക് പകരം സീനത്ത് അമാൻ നായികയാകണമെന്ന് ജയ ബച്ചൻ ആ​ഗ്രഹിച്ചു. ജയയുടെ നീക്കങ്ങൾ രേഖ അറിഞ്ഞു. നടിയും വിട്ട് കൊടുക്കാൻ തയ്യാറായില്ല. നിർ‌മാതാവിനെ സമീപിച്ച് ഈ സിനിമ സൗജന്യമായി ചെയ്യാമെന്ന് രേഖ പറഞ്ഞു. ഇതോടെ ജയ ബച്ചന്റെ ശ്രമങ്ങൾ വിഫലമായി. രേഖയുടെ നീക്കമറിഞ്ഞ് സംയമനം പാലിച്ചെങ്കിലും സെറ്റിൽ ബച്ചനൊപ്പം രേഖ സംസാരിക്കുന്നത് കണ്ടതോടെ ജയ ബച്ചന്റെ നിയന്ത്രണം വിട്ടു.

സെറ്റിൽ വെച്ച് താരപത്നി രേഖയുടെ മുഖത്തടിച്ചെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. താരങ്ങളെക്കുറിച്ച് ഇത്തരത്തിൽ നിരവധി ​ഗോസിപ്പുകൾ അക്കാലത്ത് വന്നിട്ടുണ്ട്. എന്നാൽ യാഥാർത്ഥ്യമെന്തെന്ന് വ്യക്തമാക്കാൻ മൂവരും തയ്യാറായിട്ടില്ല. ​ഗോസിപ്പുകൾ കടുത്ത ഒരു ഘട്ടത്തിൽ ​രേഖയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നതും നിർത്തി. ​ഗോസിപ്പുകൾ തന്റെ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ അമിതാഭ് ബച്ചൻ ശ്രദ്ധിച്ചു. ഏറെ നാളുകൾക്ക് ശേഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് ജയ ബച്ചൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/135769/jaya-bachchan-finally-slapped-rekhas-face-thisishow-happened)