---
title: "#anguscloud | യൂഫോറിയ താരം ആംഗസ് ക്ലൗഡ് അന്തരിച്ചു "
english_title: "#Euphoria #star #Angus #Cloud #died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135700/euphoria-star-angus-cloud-died"
published_at: "2023-08-01T22:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c933a170b14_died.jpg"
keywords: []
---

# #anguscloud | യൂഫോറിയ താരം ആംഗസ് ക്ലൗഡ് അന്തരിച്ചു 

> **Lead Summary:** **എ**ച്ച്‌ബി‌ഒയുടെ ഹിറ്റ് സീരീസായ യൂഫോറിയയിലൂടെ ശ്രദ്ധേയനായ നടൻ ആംഗസ് ക്ലൗഡ് വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.

## Article Content

**എ**ച്ച്‌ബി‌ഒയുടെ ഹിറ്റ് സീരീസായ യൂഫോറിയയിലൂടെ ശ്രദ്ധേയനായ നടൻ ആംഗസ് ക്ലൗഡ് വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.

തന്റെ പിതാവിന്റെ സമീപകാല വിയോഗത്തെ നേരിടാൻ ക്ലൗഡ് പാടുപെടുകയായിരുന്നെന്നും മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും ക്ലൗഡിന്റെ പബ്ലിസിസ്റ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

'ആംഗസ് ഇപ്പോൾ അവന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു എന്ന് ഞങ്ങൾ ആശ്വസിക്കുന്നു,' അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

എച്ച്ബിഒയുടെ യൂഫോറിയ എന്ന പരമ്പരയിലെ ഫെസ്‌കോ എന്ന കഥാപാത്രത്തിലൂടെയാണ് ക്ലൗഡ് ശ്രദ്ധേയനാകുന്നത്. നോർത്ത് ഹോളിവുഡ്, ദി ലൈൻ, ഫ്രീക്കി ടെയ്ൽസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135700/euphoria-star-angus-cloud-died)