---
title: "#Mrinaldakkur |  ഇതാണ് പുറത്തേക്കുള്ള വഴി! സ്റ്റേജില്‍ നിന്നും ഇറക്കി വിട്ടു;അനുഭവം പങ്കുവച്ച് മൃണാല്‍"
english_title: "#way out #Mrinal #shared #experience #after #being #taken #down #from #stage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135687/way-out-mrinal-shared-experience-after-being-taken-down-from-stage"
published_at: "2023-08-01T21:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c92b6266f1c_mrunal_1.jpg"
keywords: []
---

# #Mrinaldakkur |  ഇതാണ് പുറത്തേക്കുള്ള വഴി! സ്റ്റേജില്‍ നിന്നും ഇറക്കി വിട്ടു;അനുഭവം പങ്കുവച്ച് മൃണാല്‍

> **Lead Summary:** ടെലിവിഷനില്‍ നിന്നും സിനിമയിലെത്തി ഇന്ന് ബോളീവുഡില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍. ഇന്ന് മൃണാലിന്റെ ജന്മദിനമാണ്. 31ലേക്ക് കടക്കുന്ന താരസുന്ദരിയ്ക്ക് ആശംസകളുമായി എത്തുകയാണ് സിനിമാ ലോകം. കുംകും ഭാഗ്യയിലൂടെ ടെലിവിഷനില്‍ മിന്നും താരമായി മാറിയ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ നായകനായ സീതാരാമത്തിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടാന്‍ മൃണാലിന് സാധിച്ചു.

## Article Content

ടെലിവിഷനില്‍ നിന്നും സിനിമയിലെത്തി ഇന്ന് ബോളീവുഡില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍. ഇന്ന് മൃണാലിന്റെ ജന്മദിനമാണ്. 31ലേക്ക് കടക്കുന്ന താരസുന്ദരിയ്ക്ക് ആശംസകളുമായി എത്തുകയാണ് സിനിമാ ലോകം. കുംകും ഭാഗ്യയിലൂടെ ടെലിവിഷനില്‍ മിന്നും താരമായി മാറിയ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ നായകനായ സീതാരാമത്തിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടാന്‍ മൃണാലിന് സാധിച്ചു.

സിനിമയിലെ താരകുടുംബത്തിന്റെ പിന്‍ബലമില്ലാതെയാണ് മൃണാല്‍ ഇതൊക്കെ നേടിയത്. ആ യാത്ര ഒട്ടു സുഖകരമായിരുന്നില്ലെന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ മൃണാല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് അത് സംഭവിക്കുന്നത്. മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങാനായി ഞാന്‍ സ്‌റ്റേജിലേക്ക് കയറി. അവാര്‍ഡ് വാങ്ങിയതും അവര്‍ എന്നോട് ഇതാണ് പുറത്തേക്കുള്ള വഴിയെന്ന് പറഞ്ഞു.

എന്നാല്‍ ഒരു താരപുത്രി അതേ വേദിയില്‍ വന്നപ്പോള്‍ അവളുടെ മുഖത്തേക്ക് മൈക്ക് കുത്തിക്കയറ്റുകയായിരുന്നു എന്നാണ് മൃണാല്‍ പറയുന്നത്. ഞാന്‍ ഒരു ഇവന്റില്‍ അഭിമുഖം നല്‍കി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരെല്ലാം അവിടെ നിന്നും ഓടി. ഒരു യുവ താരപുത്രി വന്നതായിരുന്നു കാരണം. ആ പാവത്തിന് തന്റെ വസ്ത്രം ശരിയാക്കാന്‍ പോലും സമ്മതിക്കാതെ മീഡിയ അവളെ വളഞ്ഞു എന്നാണ് മൃണാല്‍ പറയുന്നത്.

നെപ്പോട്ടിസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും പങ്കുണ്ടെന്നാണ് മൃണാല്‍ പറയുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് താരങ്ങളുടെ മക്കളെക്കുറിച്ചാണ്, അതാണ് മാധ്യമങ്ങള്‍ അവര്‍ക്ക് നല്‍കുന്നതും. അതിനാല്‍ താരങ്ങളുടെ മക്കളെ താന്‍ ഒരിക്കലും കുറ്റം പറയില്ലെന്നാണ് മൃണാലിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135687/way-out-mrinal-shared-experience-after-being-taken-down-from-stage)