#dileep | ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്; ദിലീപ്

#dileep | ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്;  ദിലീപ്
2023-08-01T20:50:00 | By Susmitha Surendran

മലയാള സിനിമയിൽ താരങ്ങൾ ഒരുപാടുണ്ടെങ്കിലും ഇവരിൽ ജനപ്രിയ നായകൻ എന്ന പേര് നേടാൻ കഴിഞ്ഞത് നടൻ ദിലീപിനാണ്. കരിയറിനെ ദിലീപ് ഉയർത്തിക്കൊണ്ട് വന്ന രീതി സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്. 

വോയ്സ് ഓഫ് സത്യനാഥനാണ് തിരിച്ച് വരവിലെ ആദ്യ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമ നേടുന്നത്. റാഫി സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തി. 

സിനിമ പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ദിലീപ്. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ച് നടൻ സംസാരിച്ചു. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും വോയ്സ് ഓഫ് സത്യനാഥൻ കണ്ടു. ചെന്നെെയിൽ വെച്ചാണ് അവർ കണ്ടത്.

മൂന്ന് പേർക്കും ഇഷ്ടപ്പെട്ടു. മാമാട്ടി (മഹാലക്ഷ്മി) ഭയങ്കര ചിരി ആയിരുന്നു. ഇവൾ ആവശ്യമില്ലാത്തിടത്തും ചിരിക്കുന്നു എന്ന് പറഞ്ഞ് കാവ്യ അവളെ കളിയാക്കി. മീനൂട്ടിയും എന്നെ വിളിച്ചു. നന്നായിട്ടുണ്ട്, എന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. 

മാമാട്ടി ഈ അടുത്ത കാലത്താണ് ഞങ്ങളുടെ സിനിമകൾ കാണാൻ തുടങ്ങിയത്. മായാമോഹിനി കണ്ടപ്പോൾ ഈ അച്ഛൻ എന്തൊക്കെയാ കാണിക്കുന്നതെന്നൊക്കെ ചോദിച്ചു. ഈ ഒക്ടോബറിൽ അവൾക്ക് അഞ്ച് വയസ്സാകുമെന്നും ദിലീപ് വ്യക്തമാക്കി.

തന്റെ കരിയറിലെ പഴയ സിനിമകളെക്കുറിച്ചും ദിലീപ് സംസാരിച്ചു. സല്ലാപം എന്ന സിനിമ എന്റെ ജീവിതത്തിലെ ടേണിം​ഗ് പോയന്റ് ആയിരുന്നു. പലരുടെയും വിചാരം അതാണ് എന്റെ ആദ്യത്തെ പടമെന്നാണ്. കഥാവശേഷൻ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്. 

ആ സിനിമ വല്ലാത്ത ഫീലാണ്. സിനിമയിലേത് പോലെ ആത്മഹത്യയല്ല ശരി. ഫൈറ്റ് ചെയ്യുകയെന്നാണ് പ്രധാനം. പക്ഷെ ഈ പറയുന്ന എനിക്കും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്.

ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത്. എന്നിട്ട് ഞാൻ വിദേശത്തേക്ക് പോയി. പക്ഷെ ഇപ്പോൾ അതല്ല ശരി എന്ന് മനസ്സിലാക്കുന്നു. നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്. അതൊരു രക്ഷപ്പെടൽ അല്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി.


Content Highlight: #felt #committing #suicide #manypeople #dependent #us #saved #dark #Dileep

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup