മുത്തയ്യ മുരളീധരനായി വിജയ് സേതുപതി, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

മുത്തയ്യ മുരളീധരനായി  വിജയ് സേതുപതി, സോഷ്യല്‍ മീഡിയയില്‍ വ്യാപക  പ്രതിഷേധം
Oct 4, 2021 09:49 PM | By Truevision Admin

വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന ആരാധകര്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ചിത്രമായിരുന്നു മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമ. എം എസ് ശ്രീപതി സംവിധാനത്തില്‍ ഒരുങ്ങുന്ന '800' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം  പുറത്തിറങ്ങിയിരുന്നു മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ മുരളീധരന്‍റെ രൂപഭാവങ്ങളോടെയുള്ള സേതുപതിയുടെ ചിത്രവുമുണ്ടായിരുന്നു.


എന്നാല്‍ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി തമിഴ് വംശജനായ ശ്രീലങ്കന്‍ എന്ന മുത്തയ്യ മുരളീധരന്‍റെ സ്വത്വമാണ് പ്രതിഷേധിക്കുന്നവര്‍ പ്രശ്‍നവത്‍കരിക്കുന്നത്. തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓര്‍ക്കണമെന്നും ഈ സിനിമയില്‍ അഭിനയിക്കുന്നതോടെ വിജയ് സേതുപതി പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് പുറത്തു പോകും എന്നൊക്കെയാണ് ട്വീറ്റുകള്‍.


താന്‍ ആദ്യമായി ഒരു ശ്രീലങ്കന്‍ ആണെന്നും പിന്നീടേ തമിഴ് സ്വത്വം വരുന്നുള്ളുവെന്നും മുത്തയ്യ മുരളീധരന്‍ അഭിപ്രായപ്പെടുന്ന ഒരു പഴയ അഭിമുഖത്തിന്‍റെ ക്ലിപ്പിംഗ് അടക്കം പ്രതിഷേധക്കാര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.#ShameOnVijaySethupathi എന്ന ഹാഷ് ടാഗ് മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നതിനു ശേഷമുള്ള മണിക്കൂറുകളില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. അതേസമയം വിജയ്‍ക്കൊപ്പം വിജയ് സേതുപതി എത്തുന്ന, വരാനിരിക്കുന്ന ചിത്രം 'മാസ്റ്റര്‍' ബഹിഷ്കരിക്കണമെന്നും പറയുന്നുണ്ട് .


അന്തര്‍ദേശീയ ക്രിക്കറ്റിലെ എക്കാലത്തെയും മികവുറ്റ സ്പിന്നര്‍മാരില്‍ ഒരാളായ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായും അവസാനമായും 800 വിക്കറ്റുകള്‍ നേടിയ താരം. ബയോപിക്കിന്‍റെ പേരിനുപിന്നിലെ വസ്തുത ഇതാണ്. ശ്രീലങ്ക, യുകെ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം.2021 തുടക്കത്തില്‍ ചിത്രീകരണം ആരംഭിച്ച് 2022 അവസാനം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകള്‍ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, സിന്‍ഹളീസ് ഭാഷകളിലുമെത്തും. ഒപ്പം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ ഒരു അന്തര്‍ദേശീയ പതിപ്പും.

The motion poster of the movie '800' directed by MS Sreepathy was released yesterday

Next TV

Related Stories
#jyothika | 'ഓണ്‍ലൈനില്‍ വോട്ട് ചെയ്യമല്ലോ' ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ

May 4, 2024 12:20 PM

#jyothika | 'ഓണ്‍ലൈനില്‍ വോട്ട് ചെയ്യമല്ലോ' ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ

രാജ് കുമാര്‍ റാവു നായകനാകുന്ന ശ്രീകാന്തില്‍ ജ്യോതികയും ആലിയ എഫും പ്രധാന വേഷത്തില്‍...

Read More >>
#trisha |വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

May 3, 2024 08:54 PM

#trisha |വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

വീട്ടുകാര്‍ തമ്മില്‍ പറഞ്ഞ് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് വിവാഹം എന്ന നിലയില്‍ തന്നെ ഇത് അന്ന് വലിയ വാര്‍ത്തയായി....

Read More >>
#praveenkumar |സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍  അന്തരിച്ചു

May 2, 2024 08:33 PM

#praveenkumar |സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രവീണ്‍ അടുത്തകാലത്തായി വിശ്രമത്തിലായിരുന്നു....

Read More >>
#UmaRamanan | ‘തമിഴ് മക്കൾ നെഞ്ചിലേറ്റിയ കുയിൽനാദം’, ഗായിക ഉമ രമണൻ അന്തരിച്ചു

May 2, 2024 09:17 AM

#UmaRamanan | ‘തമിഴ് മക്കൾ നെഞ്ചിലേറ്റിയ കുയിൽനാദം’, ഗായിക ഉമ രമണൻ അന്തരിച്ചു

തത്സമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവ് ഉമ എന്ന...

Read More >>
#TamannaahBhatia | തമന്ന മഹാരാഷ്ട്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായില്ല

Apr 30, 2024 05:51 PM

#TamannaahBhatia | തമന്ന മഹാരാഷ്ട്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായില്ല

വാതുവെപ്പ് സൈറ്റ് നടത്തുന്നതിലും നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സഹില്‍ ഖാന് പങ്കുണ്ടെന്നാണ്...

Read More >>
#kamalhaasan | 'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി

Apr 30, 2024 09:10 AM

#kamalhaasan | 'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി

ഒരു പിതാവ് മാത്രമായല്ല ഒരു ടീച്ചർ കൂടിയാണ് തനിക്ക് അച്ഛൻ എന്ന് ശ്രുതി തന്നെ അഭിമുഖത്തിൽ...

Read More >>
Top Stories










News Roundup