---
title: "#Tapseepannu | അവനെ എന്നും ഫോണ്‍ വിളിച്ച് കരഞ്ഞു; ആദ്യ ബ്രേക്കപ്പിനെക്കുറിച്ച് മനസ്സ് തുറന്ന് തപ്‌സി"
english_title: "#Called #over #phone #andcried #Taapsee opens up about her first breakup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135577/called-over-phone-andcried-tapsee-opens-up-about-her-first-breakup"
published_at: "2023-08-01T14:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8d0f5a8175_thapsi_1.jpg"
keywords: []
---

# #Tapseepannu | അവനെ എന്നും ഫോണ്‍ വിളിച്ച് കരഞ്ഞു; ആദ്യ ബ്രേക്കപ്പിനെക്കുറിച്ച് മനസ്സ് തുറന്ന് തപ്‌സി

> **Lead Summary:** ബോളിവുഡിലെ മിന്നും താരമാണ് തപ്‌സി പന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ താപ്‌സിയുടെ തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് താപ്‌സി ബോളിവുഡിലേക്ക് എത്തുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലും ശക്തയാണ് താപ്‌സി പന്നു.

## Article Content

ബോളിവുഡിലെ മിന്നും താരമാണ് തപ്‌സി പന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ താപ്‌സിയുടെ തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് താപ്‌സി ബോളിവുഡിലേക്ക് എത്തുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലും ശക്തയാണ് താപ്‌സി പന്നു.

തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന താപ്‌സി പന്നുവിന്റെ പ്രസ്താവനകളും പ്രതികരണങ്ങളും നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. തുറന്ന് സംസാരിക്കുന്ന താപ്‌സി തന്റെ പ്രണയം വെളിപ്പെടുത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാഡ്മിന്റണ്‍ താരം മത്തയാസ് ബോയാണ് താപ്‌സിയുടെ കാമുകന്‍. ഒരിക്കല്‍ തന്റെ പഴയ പ്രണയത്തെക്കുറിച്ച് തപ്‌സി സംസാരിച്ചിരുന്നു. സ്‌കൂള്‍ കാലത്തെ പ്രണയത്തെക്കുറിച്ചാണ് താപ്‌സി അന്ന് സംസാരിച്ചത്.

ആ പ്രണയം അവസാനിച്ചത് കാമുകന് പഠനത്തില്‍ ശ്രദ്ധിക്കണം എന്നുള്ളതിനാലാണെന്നാണ് അന്ന് താപ്‌സി പറഞ്ഞത്. അവന്‍ ഞാനുമായുള്ള ബന്ധം പിരിയുന്നത് പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാമിന് വേണ്ടിയാണ്. പഠനത്തില്‍ ശ്രദ്ധിക്കണം എന്നാണ് അവന്‍ പറഞ്ഞത്. അന്ന് മൊബൈല്‍ ഫോണില്ല. എന്റെ വീടിന്റെ പിന്നിലൊരു പിസിഒ ഉണ്ടായിരുന്നു. ആ ഫോണിലൂടെയാണ് ഞാനവനെ വിളിച്ചിരുന്നത്. ഞാന്‍ കരഞ്ഞു കൊണ്ട് നീ എന്തിനാണ് എന്നെ ഇട്ടിട്ട് പോകുന്നതെന്ന് ചോദിച്ചു എന്നും തപ്‌സി.

പങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ചോദിച്ചപ്പോള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ആളാകരുതെന്നാണ് താപ്‌സി പറയുന്നത്. തന്നെ പോലൊരാളെയാണ് വേണ്ടതെന്നാണ് താരം പറയുന്നത്. ഇവനാണ് എല്ലാമെന്ന് കരുതി ജീവിതം അവന് ചുറ്റുമാക്കും. ബ്ലര്‍ ആണ് താപ്‌സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് താപ്‌സിയുടെ പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ വോ ലഡ്ക്കി ഹേ കഹാന്‍, ഫില്‍ ആയി ഹസീല്‍ ദില്‍രുബ തുടങ്ങിയ സിനിമകളും താപ്‌സിയുടേതായി അണിയറയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135577/called-over-phone-andcried-tapsee-opens-up-about-her-first-breakup)