---
title: "#paulreubens | ഹാസ്യ നടൻ പോൾ റ്യൂബെൻസ് അന്തരിച്ചു"
english_title: "#paulreubens #Comedian #PaulReubens #died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135485/paulreubens-comedian-paulreubens-died"
published_at: "2023-08-01T10:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c897b83813f_paul.jpg"
keywords: []
---

# #paulreubens | ഹാസ്യ നടൻ പോൾ റ്യൂബെൻസ് അന്തരിച്ചു

> **Lead Summary:** **ന്യൂയോർക്ക് : ** പീ–വീ ഹെർമൻ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ യു.എസ് നടൻ പോൾ റ്യൂബെൻസ് അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.

## Article Content

**ന്യൂയോർക്ക് : ** പീ–വീ ഹെർമൻ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ യു.എസ് നടൻ പോൾ റ്യൂബെൻസ് അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.

നടൻ, കൊമേഡിയൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ റ്യൂബെൻസ് 1985ൽ‌ ടിം ബർട്ടന്റെ സംവിധാനത്തിൽ പുറത്തുവന്ന 'പീ–വീസ് ബിഗ് അഡ്വഞ്ചർ' എന്ന ചലച്ചിത്രത്തിലൂടെയാണ് പ്രശസ്തനായത്.

പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തെ 'പീ–വീസ് പ്ലേഹൗസ്' എന്ന പേരിൽ ടെലിവിഷൻ പരമ്പരയിലൂടെ അവതരിപ്പിച്ചു. 1986 മുതൽ 1991 വരെ ഇത് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു.

1991ൽ ഫ്ലോറിഡയിലെ സിനിമ തിയറ്ററിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായത് കരിയറിനെ ബാധിച്ചു. ശേഷം 20 വർഷത്തോളം ഇന്റർവ്യൂകളിൽനിന്നും മറ്റും വിട്ടുനിൽക്കുകയും ചെറിയ വേഷങ്ങളിൽ ഒതുങ്ങുകയും ചെയ്തു.

2016ൽ 'പീ–വീസ് ബിഗ് ഹോളിഡേ' എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഇതായിരുന്നു റ്യൂബന്റെ അവസാന വേഷം.

### Related Links & Sources
- [Original Story Source](https://moviemax.in/news/135485/paulreubens-comedian-paulreubens-died)