---
title: "#fathimasana  | ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്ക്; താൻ സമ്പന്നയല്ല തുറന്ന് പറഞ്ഞ് താരം"
english_title: "#Still #living #rent #star #openly #says #she #not rich"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135438/still-living-rent-star-openly-says-she-not-rich"
published_at: "2023-08-01T07:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c86c0e44932_sana_1.jpg"
keywords: []
---

# #fathimasana  | ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്ക്; താൻ സമ്പന്നയല്ല തുറന്ന് പറഞ്ഞ് താരം

> **Lead Summary:** ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയാണ് ഫാത്തിമ സന ശ്രദ്ധ നേടുന്നത്. ചിത്രം വലിയ വിജയമായി മാറിയതോടെ ഫാത്തിമയും താരമായി മാറി. ചിത്രത്തിലെ പ്രകടനത്തിലൂടെ ഒരു രാത്രി കൊണ്ട് താരമായി മാറുകയായിരുന്നു ഫാത്തിമ. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമായിരുന്നു ദംഗല്‍. ഇപ്പോഴിതാ അഭിനേതാക്കള്‍ സമ്പന്നരാണെന്ന പൊതുധാരണ തെറ്റാണെന്നാണ് ഫാത്തിമ സന പറയുന്നത്.

## Article Content

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയാണ് ഫാത്തിമ സന ശ്രദ്ധ നേടുന്നത്. ചിത്രം വലിയ വിജയമായി മാറിയതോടെ ഫാത്തിമയും താരമായി മാറി. ചിത്രത്തിലെ പ്രകടനത്തിലൂടെ ഒരു രാത്രി കൊണ്ട് താരമായി മാറുകയായിരുന്നു ഫാത്തിമ. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമായിരുന്നു ദംഗല്‍. ഇപ്പോഴിതാ അഭിനേതാക്കള്‍ സമ്പന്നരാണെന്ന പൊതുധാരണ തെറ്റാണെന്നാണ് ഫാത്തിമ സന പറയുന്നത്.

തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്കാണെന്നാണ് ഫാത്തിമ സന പറയുന്നത്. ''ഞാന്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്ടിലാണ്. അതൊരു പാര്‍ക്കിംഗ് ബേസ്‌മെന്റ് വീടാക്കി മാറ്റിയതാണ്. എന്നില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ഇപ്പോഴും വീട് വാങ്ങിയിട്ടില്ല. വാടക വീട്ടിലാണ് താമസിക്കുന്നത്.

സ്ട്രഗിള്‍ ചെയ്യുമ്പോള്‍ തന്നെ എനിക്ക് മറികടക്കാനുണ്ടായിരുന്ന നാഴികക്കല്ല് ഞാന്‍ മറി കടന്നിട്ടുണ്ട്. അത് ഒരിക്കലും അവസാനിക്കാത്ത, തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രോസസാണ്'' എന്നാണ് ഫാത്തിമ സന പറയുന്നത്. പണത്തിന് വേണ്ടി ജോലി ചെയ്യണമോ, അതോ കാത്തിരിക്കണമോ എന്ന ചിന്തയാണ്. നമ്മളുടെ ആവശ്യത്തിന് അനുസരിച്ച് നമ്മളും മാറിക്കൊണ്ടിരിക്കും'' എന്നും താരം പറയുന്നു. എന്റെ ബില്ലുകളും ലോണുകളും അടയ്ക്കണമെങ്കില്‍ താല്‍പര്യമില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടി വരും.

പക്ഷെ ചിലപ്പോഴൊക്കെ നമുക്ക് ചോയ്‌സുകളുണ്ടാകില്ല'' എന്നാണ് താരം അഭിപ്രായപ്പെടുന്നത്. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. സോഷ്യല്‍ മീഡിയയിലും താരമാണ്. മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് ഫാത്തിമ സനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്. സോഷ്യല്‍ മീഡിയയില്‍ താരം തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ദംഗലിന ശേഷം തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ലുഡോ, അജീബ് ദാസ്താന്‍, താര്‍ തുടങ്ങിയ സിനിമകളിലാണ് ഫാത്തിമ സന അഭിനയിച്ചു .

### Related Links & Sources
- [Original Story Source](https://moviemax.in/news/135438/still-living-rent-star-openly-says-she-not-rich)