---
title: "പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് പ്രിയ നടി ലക്ഷ്‍മി മേനോൻ"
english_title: " Lakshmi Menon is a Malayalee actress who has gained a lot of attention in Tamil Nadu. Lakshmi Menon's most notable film is Kumki"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1354/lakshmi-menon-is-a-malayalee-actress-who-has-gained-a-lot-of-attention-in-tamil-nadu-lakshmi-menons-most-notable-film-is-kumki"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f86d3f4c2037_LAKSHMI.jpg"
keywords: []
---

# പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് പ്രിയ നടി ലക്ഷ്‍മി മേനോൻ

> **Lead Summary:** തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ മലയാളിയായ നടിയാണ് ലക്ഷ്‍മി മേനോൻ. കുംകി എന്ന സിനിമയിലാണ് ലക്ഷ്‍മി മേനോൻ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താൻ പ്രണയത്തിലാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം . വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാടും ലക്ഷ്‍മി മേനോൻ പറഞ്ഞു. വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്‍മി മേനോൻ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്.കുറച്ചുനാളുകളായി ലക്ഷ്‍മി മേനോൻ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്

## Article Content

തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ മലയാളിയായ നടിയാണ് ലക്ഷ്‍മി മേനോൻ. കുംകി എന്ന സിനിമയിലാണ് ലക്ഷ്‍മി മേനോൻ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താൻ പ്രണയത്തിലാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം . വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാടും ലക്ഷ്‍മി മേനോൻ പറഞ്ഞു. വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്‍മി മേനോൻ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്.കുറച്ചുനാളുകളായി ലക്ഷ്‍മി മേനോൻ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്

ഈയിടെ ബിഗ്ബോസ് എന്ന പരിപാടികെതിരെ രൂക്ഷവിമര്‍ശനം താരം നടത്തിയിരുന്നു. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‍റൂമും കഴുകാൻ തനിക്ക് താല്‍പര്യമില്ല. ക്യാമറക്കു മുന്നില്‍ തല്ലുകൂടാൻ താൻ തയ്യാറല്ല. തനിക്ക് അത് ഇഷ്‍ടമല്ല എന്നാണ് താരം പറഞ്ഞത്.ബിഗ് ബോസ് പോലുള്ള ഇത്തരത്തിലുള്ള മോശം ഷോകളില്‍ താൻ പങ്കെടുക്കുമെന്ന് ആരും കരുതേണ്ടെന്നും ലക്ഷ്‍മി മേനോൻ പറഞ്ഞു.പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്ന് ചിലര്‍ ലക്ഷ്‍മി മേനോനെ വിമര്‍ശിക്കുകയും ചെയ്‍തു.

ബിഗ് ബോസ് ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല എന്നാണ് ലക്ഷ്‍മി മേനോൻ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്

വിവാഹം എന്ന സങ്കല്‍പം (സ്ഥാപനം) ഓവര്‍റേറ്റഡ് ആണ് എന്നും ലക്ഷ്‍മി മേനോൻ പ്രതികരിച്ചു. തന്റെ കാമുകൻ ആരാണ് എന്ന് വ്യക്തമാക്കാൻ ലക്ഷ്‍മി മേനോൻ തയ്യാറായില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/1354/lakshmi-menon-is-a-malayalee-actress-who-has-gained-a-lot-of-attention-in-tamil-nadu-lakshmi-menons-most-notable-film-is-kumki)