ഉത്തരേന്ത്യൻ നടികൾ തമിഴ് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു . തമന്ന, കാജൽ അഗർവാൾ, ഹൻസിക മോട്വാണി തുടങ്ങിയ നടിമാർ ശ്രദ്ധ നേടുന്നത് ഇക്കാലത്താണ്. ചുരുങ്ങിയ കാലം ഇവർ നേടിയ പേരും പ്രശസ്തിയും ചെറുതല്ല. സൂപ്പർസ്റ്റാറുകളുടെ നായികമാരായി നിരവധി സിനിമകളിൽ ഇവർ അഭിനയിച്ചു. ഇവരിൽ ഏറ്റവും ജനപ്രീതി നേടിയവരിൽ ഒരാളാണ് നടി തമന്ന ഭാട്ടിയ.
നൃത്ത രംഗങ്ങളിലെ മികവ്, മികച്ച സ്ക്രീൻ പ്രസൻസ്, ബോളിവുഡിലെ നായികമാരെ വെല്ലുന്ന ഫിറ്റ്നെസ് തുടങ്ങി പല ഘടകങ്ങൾ തമന്നയെ മുൻനിരയിലേക്ക് ഉയർത്തി നിർത്തി. പുതുമുഖങ്ങളുടെ വരവോടെ തമന്നയ്ക്ക് മാർക്കറ്റ് ഇടിവ് സംഭവിക്കുമെന്നാണ് കരുതിയതെങ്കിലും മറിച്ചാണ് സംഭവിച്ചത് . റിലീസ് ചെയ്യാനിരിക്കുന്ന ജയ്ലർ എന്ന ചിത്രത്തിലെ കാവാലയ്യ എന്ന ഗാനത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ചുവടുകളുമായി തമന്ന തകർത്താടി.
തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് തമന്ന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗ് സെറ്റിൽ ഹീറോ മദ്യപിച്ച് വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് തമന്ന തുറന്ന് പറഞ്ഞു. അദ്ദേഹം ബ്രഷ് ചെയ്തിരുന്നില്ലെന്നും തനിക്ക് തോന്നിയെന്ന് നടി. സിനിമകളിൽ ചുംബനരംഗത്തിൽ അഭിനയിക്കില്ലെന്ന നിബന്ധന അടുത്തിടെയാണ് തമന്ന ഒഴിവാക്കിയത്. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയിൽ ചുംബന രംഗത്തിൽ അഭിനയിക്കാൻ നടി തയ്യാറായി.
ലസ്റ്റ് സ്റ്റോറീസിൽ ഒപ്പം അഭിനയിച്ച വിജയ് വർമ്മയുമായി തമന്ന പ്രണയത്തിലുമായി. ശ്രുതി ഹാസനുമായി പ്രശ്നം ഉണ്ടായെന്ന ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടി മറുപടി നൽകി. ജീ കർദാ എന്ന സീരീസ്, ആന്തോളജിയായ ലസ്റ്റ് സ്റ്റോറീസ് എന്നിവയാണ് തമന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ പ്രൊജക്ടുകൾ. വ്യക്തി ജീവിതത്തെക്കുറിച്ച് വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയായിരുന്നു തമന്ന. എന്നാൽ അടുത്തിടെ വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് നടി തുറന്ന് പറഞ്ഞു.
Content Highlight: #hero #arrived #drunk #Not #brushed #actor #openedup
































