---
title: "#samantha | പുതിയ പ്രണയം കണ്ടെത്തി സാമന്ത! ആരാണ് ആ അജ്ഞാതനെന്ന് ആരാധകർ"
english_title: "#Samantha #found #new love #Fans #wonder #unknown person "
publisher: "moviemax.in"
canonical_url: "https://moviemax.in/news/135294/samantha-found-new-love-fans-wonder-unknown-person"
published_at: "2023-07-31T15:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c78c3b14ce6_samantha_1.jpg"
keywords: []
---

# #samantha | പുതിയ പ്രണയം കണ്ടെത്തി സാമന്ത! ആരാണ് ആ അജ്ഞാതനെന്ന് ആരാധകർ

> **Lead Summary:** തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ചർച്ചയായ വിവാഹ മോചനമാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും. 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ശേഷമാണ് പിരിയാമെന്ന് ഇരുവരും തീരുമാനിക്കുന്നത്. വിവാഹമോചനത്തിന് ശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തിൽ ഉണ്ടായത്. അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് പോകുകയാണ് സാമന്ത ഇപ്പോൾ.

## Article Content

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ചർച്ചയായ വിവാഹ മോചനമാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും. 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ശേഷമാണ് പിരിയാമെന്ന് ഇരുവരും തീരുമാനിക്കുന്നത്. വിവാഹമോചനത്തിന് ശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തിൽ ഉണ്ടായത്. അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് പോകുകയാണ് സാമന്ത ഇപ്പോൾ.

നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സാമന്ത മറ്റാരുമായും ഇതുവരെ പ്രണയത്തിലായിട്ടില്ല. അതേസമയം നാഗചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹം വന്നിരുന്നു . എന്നാൽ ഇരുവരും ഇതേക്കുറിച്ച് തുറന്നു പറയാൻ തയ്യാറായിട്ടില്ല. അതിനിടെ സാമന്തയും പുതിയ പ്രണയം കണ്ടെത്തിയോ എന്ന സംശയങ്ങളുമായി എത്തുകയാണ് ആരാധകർ. സാമന്തയുടെ പുതിയ പോസ്റ്റുകൾ കണ്ടാണ് ആരാധകർ ഇത്തരമൊരു സംശയം ഉന്നയിക്കുന്നത്.

വില്ലനായി എത്തിയ രോഗത്തെയും അതിജീവിച്ച് സിനിമകളിൽ സജീവമായ സമാന്തയ്ക്ക് വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ കരിയറിൽ അത്ര നല്ല സമയമായിരുന്നില്ല നടിയുടേത്. യശോദ, ശാകുന്തളം എന്നിങ്ങനെ പുറത്തിറങ്ങിയ സിനിമകൾ ബോക്സ്ഓഫീസിൽ പരാജയപ്പെട്ടു. ഖുഷി എന്ന സിനിമയും സിറ്റഡൽ എന്ന വെബ് സീരീസുമാണ് സമാന്തയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

> രണ്ടിന്റെയും ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ചികിത്സയ്ക്കായി ഒരു വർഷത്തേക്ക് സിനിമകളിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സാമന്ത.അതിനൊപ്പമാണ് താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നത്. "ചിലപ്പോൾ നിങ്ങൾ കേൾക്കുന്നതെല്ലാം വെറുപ്പിനെക്കുറിച്ചായിരിക്കും, എന്നാൽ ഈ ലോകത്ത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ സ്നേഹമുണ്ട്" എന്ന വരികളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്.

> അടുത്തിടെ, "മരണത്തിൽ നിന്ന് നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ല, നമുക്ക് സ്നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാം" എന്നൊരു ഉദ്ധരണിയും സാമന്ത പങ്കുവച്ചിരുന്നു. തുടർച്ചയായി സാമന്ത ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നതാണ് ആരാധകരെ സംശയത്തിലാക്കിയിരിക്കുന്നത്. ഇനി സാമന്ത പ്രണയത്തിലാണെങ്കിൽ തന്നെ ആ അജ്ഞാതൻ ആരായിരിക്കും എന്നും ആരാധകർ ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135294/samantha-found-new-love-fans-wonder-unknown-person)