---
title: "#noorafatehi | പ്രശസ്തിയ്ക്ക് വേണ്ടി ആ നടനെ പ്രണയിക്കാന്‍ പറഞ്ഞു; സംഭവം ഇങ്ങനെ വെളിപ്പെടുത്തി നൂറഫത്തേഹി"
english_title: "#fallinlove #actor #fame #Noorafatehi #revealed #incident "
publisher: "moviemax.in"
canonical_url: "https://moviemax.in/news/135249/fallinlove-actor-fame-noorafatehi-revealed-incident"
published_at: "2023-07-31T13:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c76a9037c6b_nnora_1.jpg"
keywords: []
---

# #noorafatehi | പ്രശസ്തിയ്ക്ക് വേണ്ടി ആ നടനെ പ്രണയിക്കാന്‍ പറഞ്ഞു; സംഭവം ഇങ്ങനെ വെളിപ്പെടുത്തി നൂറഫത്തേഹി

> **Lead Summary:** ഇന്ത്യക്കാരുടെ പ്രിയം നേടിയെടുത്ത താരങ്ങളുടെ പട്ടികയില്‍ ഉള്ള ആളാണ് നൂറ ഫത്തേഹി. മൊറോക്കക്കാരിയായ നോറ തന്റെ അസാധ്യ ഡാന്‍സ് പെര്‍ഫോമന്‍സിലൂടെയാണ് ബോളിവുഡിലെ താരമായി മാറിയത്. ഇന്ന് വാണിജ്യ സിനിമകളില്‍ റയുടെ ഐറ്റം ഡാന്‍സ് എന്ന് ബോളിവുഡില്‍ നിര്‍ബന്ധമാണ്. നോറയുടെ തരംഗം ബോളിവുഡും കടന്ന് ഇങ്ങ് മലയാളം വരെ എത്തുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ തന്റെ ഡാന്‍സ് കൊണ്ട് ഇളക്കി മറിക്കുന്ന നോറ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും കയ്യടി നേടിയിട്ടുണ്ട്.

## Article Content

ഇന്ത്യക്കാരുടെ പ്രിയം നേടിയെടുത്ത താരങ്ങളുടെ പട്ടികയില്‍ ഉള്ള ആളാണ് നൂറ ഫത്തേഹി. മൊറോക്കക്കാരിയായ നോറ തന്റെ അസാധ്യ ഡാന്‍സ് പെര്‍ഫോമന്‍സിലൂടെയാണ് ബോളിവുഡിലെ താരമായി മാറിയത്. ഇന്ന് വാണിജ്യ സിനിമകളില്‍ റയുടെ ഐറ്റം ഡാന്‍സ് എന്ന് ബോളിവുഡില്‍ നിര്‍ബന്ധമാണ്. നോറയുടെ തരംഗം ബോളിവുഡും കടന്ന് ഇങ്ങ് മലയാളം വരെ എത്തുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ തന്റെ ഡാന്‍സ് കൊണ്ട് ഇളക്കി മറിക്കുന്ന നോറ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും കയ്യടി നേടിയിട്ടുണ്ട്.

 ഇപ്പോഴിതാ ബോളിവുഡിലെ ഉള്‍ക്കളികളെക്കുറിച്ചുള്ള നോറയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. എന്നോട് സ്ഥിരമായി പറഞ്ഞിട്ടുള്ളത് ഡേറ്റ് ചെയ്യണം എന്നാണ്. പ്രശസ്തരായവരെ പ്രണയിക്കണം എന്ന്. പിആറിന് വേണ്ടി പ്രണയിക്കണം എന്ന്. ഞാന്‍ ആ മണ്ടത്തരങ്ങള്‍ ചെവിക്കൊണ്ടില്ല. അതില്‍ ഞാന്‍ സന്തോഷിക്കുന്നുണ്ട്. ഞാന്‍ തന്നെയാണ് എന്റെ നിയമങ്ങള്‍ ഉണ്ടാക്കുന്നത്.

എന്റെ ഇഷ്ടത്തിനാണ് ഞാന്‍ ജീവിക്കുന്നത്.എന്റെ കൂടെ ഒരു നടന്‍ ഉണ്ടാകുന്നത് കൊണ്ടല്ല ഞാന്‍ വിജയിക്കുന്നത്' എന്നാണ് പിആര്‍ വര്‍ക്കുകളെക്കുറിച്ച് നൂറയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചിലര്‍ താരത്തെ പിന്തുണച്ച് എത്തിയപ്പോള്‍ മറ്റ് ചിലര്‍ന പരിഹസിക്കുകയും ചെയ്യുന്നുണ്ട്. സത്യമേവ ജയതേയിലെ ദില്‍ബര്‍ എന്ന പാട്ടിലൂടെയാണ് നോറ താരമായി മാറുന്നത്.

പാട്ടും ഡാന്‍സും വലിയ തരംഗമായി മാറി. അതോടെ നൂറയുടെ ഡാന്‍സ് എന്നത് വിജയ ഫോര്‍മുലയില്‍ നിര്‍ണായക ഘടകമായി മാറുകയായിരന്നു.തുടര്‍ന്ന് നിരവധി സിനിമകളില്‍ നൂറ അഭിനയിച്ചു മലയാളത്തിലും നൂറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് നോറ മലയാളത്തില്‍ സാന്നിധ്യം അറിയിക്കുന്നത്. സിനിമയ്ക്ക് പുറമെ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നോറ കയ്യടി നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/135249/fallinlove-actor-fame-noorafatehi-revealed-incident)