---
title: "#viral |  റോളര്‍കോസ്റ്ററില്‍ കുടുങ്ങി തലകീഴായി തൂങ്ങിക്കിടന്ന് ആളുകള്‍, ഞെട്ടിക്കുന്ന വീഡിയോ"
english_title: "#Shockingvideo #peoplestuck #rollercoaster #hanging #upside #down"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135131/shockingvideo-peoplestuck-rollercoaster-hanging-upside-down"
published_at: "2023-07-31T06:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c70c59f352c_viral.jpg"
keywords: []
---

# #viral |  റോളര്‍കോസ്റ്ററില്‍ കുടുങ്ങി തലകീഴായി തൂങ്ങിക്കിടന്ന് ആളുകള്‍, ഞെട്ടിക്കുന്ന വീഡിയോ

> **Lead Summary:** തീം പാര്‍ക്കിലെ റൈഡുകള്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ഹരമാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി പല രീതിയിലുള്ള റൈഡുകള്‍ ക്രമീകരിക്കുന്നതില്‍ തീം പാര്‍ക്കുകള്‍ മത്സരിക്കുകയാണ്.

## Article Content

തീം പാര്‍ക്കിലെ റൈഡുകള്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ഹരമാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി പല രീതിയിലുള്ള റൈഡുകള്‍ ക്രമീകരിക്കുന്നതില്‍ തീം പാര്‍ക്കുകള്‍ മത്സരിക്കുകയാണ്.

എന്നാല്‍ പലപ്പോഴും അവയുടെ സുരക്ഷിതത്വവും ചര്‍ച്ചയാകാറുണ്ട്. ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു തീം പാര്‍ക്കിലെ റൈഡില്‍ ആളുകള്‍ കുടുങ്ങിക്കിടന്നതാണ് വീഡിയോയിലുള്ളത്. സംഭവം യുകെയിലാണ്. യുകെയിലെ എസെക്‌സിലെ സൗത്ത്എന്‍ഡ് തീം പാര്‍ക്ക് അഡ്വഞ്ചര്‍ ഐലന്‍സില്‍ ദി റേജ് എന്ന് വിളിക്കപ്പെടുന്ന റൈഡിലാണ് ആളുകള്‍ കുടുങ്ങിയത്. 72 അടി ഉയരത്തില്‍ നിന്ന് താഴേക്ക് കറക്കുന്ന രീതിയിലാണ് റൈഡ് ക്രമീകരിച്ചിരുന്നത്.

[**https://twitter.com/i/status/1684981743835590660**](https://twitter.com/i/status/1684981743835590660)

വെള്ളിയാഴ്ച ഉച്ചയ്ക്ക് റൈഡ് മുകളിലേക്ക് പോകുമ്പോള്‍ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. തകരാര്‍ സംഭവിച്ചതോടെ റൈഡില്‍ കയറിയ ആളുകള്‍ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു.

എട്ടു വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ എട്ടുപേരാണ് കുടുങ്ങി കിടന്നത്. 45 മിനിറ്റോളം ആളുകള്‍ ഇത്തരത്തില്‍ കുടുങ്ങി കിടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തകര്‍ എത്തി എട്ട് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135131/shockingvideo-peoplestuck-rollercoaster-hanging-upside-down)