---
title: "#viral |നായയുടെ രൂപത്തിൽ ജീവിക്കുന്ന മനുഷ്യൻ; ചെലവ് ലക്ഷങ്ങൾ,  വീഡിയോ"
english_title: "#Man #living #form #dog #Costlakhs #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135113/man-living-form-dog-costlakhs-video"
published_at: "2023-07-30T23:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6a92abe0de_viral.jpg"
keywords: []
---

# #viral |നായയുടെ രൂപത്തിൽ ജീവിക്കുന്ന മനുഷ്യൻ; ചെലവ് ലക്ഷങ്ങൾ,  വീഡിയോ

> **Lead Summary:** നായയുടെ ജീവിതം ജീവിക്കുന്ന ഒരു മനുഷ്യൻ, അങ്ങനെയൊരാളുണ്ട് ജപ്പാനില്‍. ‘ടോക്കോ’ എന്ന തന്റെ ട്വിറ്റർ അക്കൗണ്ടിലാണു നായയായി വസ്ത്രം ധരിച്ചുള്ള വിഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്യുന്നത്.

## Article Content

നായയുടെ ജീവിതം ജീവിക്കുന്ന ഒരു മനുഷ്യൻ, അങ്ങനെയൊരാളുണ്ട് ജപ്പാനില്‍. ‘ടോക്കോ’ എന്ന തന്റെ ട്വിറ്റർ അക്കൗണ്ടിലാണു നായയായി വസ്ത്രം ധരിച്ചുള്ള വിഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്യുന്നത്.

ആളാരാണെന്നോ യഥാർഥ പേരെന്താണെന്നോ ആർക്കുമറിയില്ല. നായയുടെ വസ്ത്രങ്ങൾക്കായി കഴിഞ്ഞ ഒരു വർഷം ടോക്കോ ചെലവഴിച്ചത് 12 ലക്ഷം രൂപയാണെന്നാണു റിപ്പോർട്ട്.

സിനിമകൾക്കും ടിവി പരിപാടികൾക്കുമായി വസ്ത്രാലങ്കാരം ചെയ്യുന്ന ജപ്പാൻ കമ്പനിയായ സെപ്പറ്റാണ് യുവാവിനുവേണ്ടി നായയുടെ വസ്ത്രം തയാറാക്കിയത്.

**[https://twitter.com/i/status/1685056190089228288](https://twitter.com/i/status/1685056190089228288)
**

** **

ടോക്കോയുടെ ഒരു വീഡിയോയാണു സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറൽ. പാർക്കിൽ നായയുടെ വേഷത്തിൽ ചുറ്റിത്തിരിയുന്ന ടോക്കോ നായകളെ പരിചയപ്പെടുന്നതാണു വൈറൽ വീഡിയോയിലുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135113/man-living-form-dog-costlakhs-video)