logo

നീയില്ലാത്ത 25 വർഷങ്ങൾ...സഹോദരിയുടെ ഓർമകൾ പങ്കുവെച്ച് നടി പാർവ്വതി ജയറാം

Published at May 28, 2021 11:24 AM നീയില്ലാത്ത 25 വർഷങ്ങൾ...സഹോദരിയുടെ  ഓർമകൾ പങ്കുവെച്ച് നടി പാർവ്വതി ജയറാം

അകാലത്തിൽ മരിച്ച കുഞ്ഞനുജത്തിയുടെ ഓർമകൾ പങ്കുവെച്ച് നടി പാർവതി ജയറാം. 25 വര്‍ഷങ്ങൾക്കു മുൻപായിരുന്നു പാർ‌വതിയുടെ ഇളയ സഹോദരി ദീപ്തിയുടെ വേർപാട്.''നീണ്ട 25 വർഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്... അവസാനശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു'', പാർവതി കുറിച്ചു.

തിരുവല്ല സ്വദേശിയാണ് പാർവതി. ദീപയെക്കൂടാതെ ഒരു സഹോദരി കൂടി പാർവതിക്കുണ്ട്. രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് അശ്വതി കുറുപ്പ് എന്ന പാർവതി. ജ്യോതിയാണ് പാർവതിയുടെ മൂത്ത സഹോദരി.പതിനാറാം വയസിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയ രംഗത്തെത്തുന്നത്. ഹരിഹരൻ-എംടി വാസുദേവൻ നായർ ടീമിന്റെ ‘ ആരണ്യകം’ എന്ന ചിത്രത്തിൽ പാർവതിയ്ക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്.

25 years without you ... Actress Parvathi Jayaram shares her sister's memories

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories