---
title: "#viral | കാട്ടുമുതലയോടൊപ്പം ഉള്ള യുവാവിന്റെ അതിസാഹസികത  -വൈറൽ വീഡിയോ കാണാം "
english_title: "#viral #Viral #video #young #man's #adventure #wild #crocodile"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135088/viral-viral-video-young-mans-adventure-wild-crocodile"
published_at: "2023-07-30T22:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c697a1d8bc5_crocodile.jpg"
keywords: []
---

# #viral | കാട്ടുമുതലയോടൊപ്പം ഉള്ള യുവാവിന്റെ അതിസാഹസികത  -വൈറൽ വീഡിയോ കാണാം 

> **Lead Summary:** ** കാ**ട്ടുമുതലയോടൊപ്പം ഉള്ള യുവാവിന്റെ അതിസാഹസിക വീഡിയോ വൈറലാകുന്നു. വൈൽഡ് ചാൾസ് എന്നറിയപ്പെടുന്ന യൂട്യൂബർ ചാൾസ് വിയാൻഡിയുടെ ഭീമൻമുതലയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

** കാ**ട്ടുമുതലയോടൊപ്പം ഉള്ള യുവാവിന്റെ അതിസാഹസിക വീഡിയോ വൈറലാകുന്നു. വൈൽഡ് ചാൾസ് എന്നറിയപ്പെടുന്ന യൂട്യൂബർ ചാൾസ് വിയാൻഡിയുടെ ഭീമൻമുതലയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

അത്യന്തം അപകടകരമായ ഈ വീഡിയോ ഏറെ സാഹസികമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു തടാകത്തിനുള്ളിൽ നിന്നും മാംസ കഷ്ണങ്ങൾ എറിഞ്ഞു കൊടുത്തുകൊണ്ട് മുതലയെ കരയ്ക്ക് കയറ്റുകയും തുടർന്ന് അതിൻറെ ശരീരത്തിന് മുകളിൽ കയറാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ.

സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ച ഈ വീഡിയോ ദൃശ്യങ്ങൾ തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചാൾസ് പുറത്തുവിട്ടത്. വന്യമൃഗങ്ങളോടൊപ്പം ഉള്ള ചാൾസിന്റെ മറ്റു വീഡിയോകളും മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇതിൽ മുതലകൾക്കൊപ്പം നീന്തുന്നതിന്റെയും അനക്കോണ്ടകളുമായി ഇടപഴകുന്നതിന്റെയും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ ഭീമൻ മുതലക്ക് 120 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നും അതീവ ശക്തനാണെന്നും ചാൾസ് പറയുന്നത് കാണാം.

കൂടാതെ ഒരു മനുഷ്യനെ നിഷ്പ്രയാസം അകത്താക്കാനുള്ള ശേഷിയും ഈ മുതലക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. വീഡിയോയുടെ തുടക്കത്തിൽ മുതലയിൽ നിന്നും അല്പം അകലം പാലിച്ചാണ് ചാൾസ് നിൽക്കുന്നതെങ്കിലും പിന്നീട് അപകടകരമായ രീതിയിൽ മുതലയോട് അടുക്കുന്നതും ഒടുവിൽ അതിൻറെ പുറത്ത് കയറിയിരിക്കുന്നതിന് സമാനമായ രീതിയിലേക്ക് എത്തുന്നതും ഞെട്ടലോടെ മാത്രമേ കണ്ടിരിക്കാൻ ആകൂ.

വലിയ മാംസ കഷ്ണങ്ങൾ എറിഞ്ഞുകൊടുത്താണ് മുതലയെ ചാൾസും കൂട്ടുകാരും കരയിലേക്ക് കയറ്റുന്നത്. ഭീമൻ മുതലയുടെ തൊട്ടു പിന്നാലെ തന്നെ മറ്റൊരു മുതലയും തടാകത്തിൽ നിന്ന് കരയിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ചിലർ ചാൾസിന്റെ ധൈര്യത്തെ അഭിനന്ദിച്ചപ്പോൾ മറ്റു ചിലർ അഭിപ്രായപ്പെട്ടത് സ്വന്തം ജീവൻ അപകടത്തിൽ ആകും വിധം ഒരു സാഹസത്തിനും മുതിരരുത് എന്നായിരുന്നു. ഏതായാലും പോസ്റ്റ് ചെയ്തു ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135088/viral-viral-video-young-mans-adventure-wild-crocodile)