---
title: "#MaheshKunjumon | 'ജീവിതത്തിലേക്ക്  മടങ്ങി എത്തുന്ന മഹേഷ്  കുഞ്ഞുമോൻ' -പുതിയ ചിത്രം വൈറലാകുന്നു "
english_title: "#MaheshKunjumon #MaheshKunjumon #coming #back #life#newfilm #going #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135070/maheshkunjumon-maheshkunjumon-coming-back-lifenewfilm-going-viral"
published_at: "2023-07-30T21:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c686e6166df_mahesh.jpg"
keywords: []
---

# #MaheshKunjumon | 'ജീവിതത്തിലേക്ക്  മടങ്ങി എത്തുന്ന മഹേഷ്  കുഞ്ഞുമോൻ' -പുതിയ ചിത്രം വൈറലാകുന്നു 

> **Lead Summary:** ** കാ**ർ അപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്.

## Article Content

** കാ**ർ അപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്.

നടൻ സൈജു കുറുപ്പിനോടൊപ്പം നിറപുഞ്ചിരിയോടെ നിൽക്കുന്ന ചിത്രമാണ് മഹേഷ് പങ്കുവെച്ചിരിക്കുന്നത്. അപകടത്തിൽ പല്ലുകൾ തകരുകയും മുഖത്തിനും മൂക്കിനും ക്ഷതമേൽക്കുകയും ചെയ്തിരുന്നു.

മഹേഷിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടൻ കൊല്ലം സുധിയുടെ മരണത്തിനിടയായ കാർ അപകടത്തിൽ മുഖത്തും കൈയിലും സാരമായ പരിക്കുകളോടയാണ് മഹേഷ് കുഞ്ഞുമോൻ രക്ഷപ്പെട്ടത്. 

ഏഴ് പല്ലുകൾ തകർന്നിരുന്നു. മൂക്കിനും മുഖത്തും ശസ്ത്രക്രിയ വേണമായിരുന്നു. രണ്ട് ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് മഹേഷ് ജീവിതത്തിലേക്ക് മടങ്ങി വന്നത്.

ജൂൺ അഞ്ചിന് വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135070/maheshkunjumon-maheshkunjumon-coming-back-lifenewfilm-going-viral)