---
title: "#viral |52 കാരിയെ 25 കാരി വധുവാക്കി മേക്ക് ഓവർ, വൈറലായി വീഡിയോ"
english_title: "#52yearold #makeover #25yearold #bride #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135064/52yearold-makeover-25yearold-bride-video-viral"
published_at: "2023-07-30T21:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6835cd6cc3_viral.jpg"
keywords: []
---

# #viral |52 കാരിയെ 25 കാരി വധുവാക്കി മേക്ക് ഓവർ, വൈറലായി വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ഒരു മേക്ക് ഓവർ ചിത്രങ്ങൾ ആണ്. 52 കാരിയായ ചന്ദ്രിക എന്ന സ്ത്രീയുടെ മേക്ക് ഓവർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

## Article Content

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ഒരു മേക്ക് ഓവർ ചിത്രങ്ങൾ ആണ്. 52 കാരിയായ ചന്ദ്രിക എന്ന സ്ത്രീയുടെ മേക്ക് ഓവർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

കണ്ണൂർ ആലക്കോട് സ്വദേശിയായ ജിൻസി രഞ്ജു ആണ് ഈ വീഡിയോയ്ക്ക് പിന്നിൽ. തന്റെ വീട്ടുജോലിക്കാരിയായ ചന്ദ്രിക എന്ന 52കാരിയെ ആണ് ജിൻസി ഒരുക്കിയിരിക്കുന്നത്.

വിവാഹപ്പെണ്ണിനെപ്പോലെ മേക്കപ്പ് ഇട്ട് നല്ല സാരിയുടുത്ത്, ആഭരണങ്ങൾ അണിഞ്ഞ് ഒരുങ്ങിയ ചന്ദ്രികയുടെ വീഡിയോ വൈറൽ ആയി കഴിഞ്ഞു. 52 വയസുള്ള ചന്ദ്രിക ചേച്ചി ഒരുങ്ങി വന്നപ്പോഴേക്കും 25-കാരിയായ കല്ല്യാണപ്പെണ്ണായി മാറി.

ജിൻസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറൽ ആയിക്കഴിഞ്ഞു. ‘ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കിയെടുക്കട്ടെ എന്ന്. ചേച്ചിയുടെ മനസിലും ആഗ്രഹമുണ്ടായിരുന്നു.

അവരുടെ കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലായിരുന്നു. അതൊക്കെ ചെയ്തു തരാം എന്ന് പറഞ്ഞപ്പോൾ ചേച്ചിയും ഹാപ്പി ആയി.’ ജിൻസി പറയുന്നു.

‘ചേച്ചിയെ ഒരുക്കിയെടുക്കാൻ ഏകദേശം നാല് മണിക്കൂറെടുത്തു. വളരെ ഡ്രൈ ആയ സ്കിൻ ആയിരുന്നു. പുതിയ സ്റ്റൈലിൽ ഹെയറും പെഡിക്യൂറുമെല്ലാം ചെയ്തു എന്നും ജിൻസി പറയുന്നു. ഫോട്ടോയിലെ പോസുകളൊന്നും ഞങ്ങൾ പറഞ്ഞുകൊടുത്തതല്ല. എല്ലാം ചേച്ചി തന്നെ കൈയിൽ നിന്ന് ഇട്ടതാണ്.’ ജിൻസി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135064/52yearold-makeover-25yearold-bride-video-viral)