---
title: "#vijaysethupathi |മലയാളികളുടെ പ്രിയങ്കരനായ ഈ താരം ആരാണെന്ന് പറയാമോ; ചിത്രം വൈറൽ "
english_title: "#star's #childhood #pictures #getting #attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/135054/stars-childhood-pictures-getting-attention"
published_at: "2023-07-30T20:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c67d0a2dfb2_vijay.jpg"
keywords: []
---

# #vijaysethupathi |മലയാളികളുടെ പ്രിയങ്കരനായ ഈ താരം ആരാണെന്ന് പറയാമോ; ചിത്രം വൈറൽ 

> **Lead Summary:** ആളുകളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. സിനിമ താരങ്ങളുടേതാണ് ആണെങ്കിൽ അത് വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

## Article Content

ആളുകളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. സിനിമ താരങ്ങളുടേതാണ് ആണെങ്കിൽ അത് വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ ഇപ്പോഴിതാ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഇദ്ദേഹം ഒരു തമിഴ് നടനാണ്. എന്നിരുന്നാലും സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുണ്ട് ഈ താരത്തിന്. അത് മാറ്റാരുമല്ല, മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കുട്ടിക്കാല ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു ചിത്രങ്ങൾ. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്. അതേസമയം സൗത്ത് ഇന്ത്യൻ സിനിമയുടെ പ്രിയ താരമാണ് വിജയ് സേതുപതി.

മക്കൾ സെൽവൻ എന്നാണ് ആരാധകർ താരത്തിനെ സ്നേഹത്തോടെ വിളിക്കുന്നത്. തമിഴ് ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഷാരുഖ് ഖാൻ ചിത്രം ജവാൻ ആണ് വിജയ് സേതുപതിയുടേതായി റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം. ഷാരുഖ് നായകനാകുമ്പോൾ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താരയാണ് നായികയായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135054/stars-childhood-pictures-getting-attention)