---
title: "#viral | സ്റ്റേജ് പരിപാടിക്കിടെ മുഖത്തേക്ക് മദ്യം തെറിപ്പിച്ച് ആരാധകന്‍; മൈക്ക് കൊണ്ട് എറിഞ്ഞ് ഗായിക സംഭവം വൈറൽ"
english_title: "#Fan #splashes #alcohol #face #during #stageshow # singer #throwing # mic #went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135049/fan-splashes-alcohol-face-during-stageshow-singer-throwing-mic-went-viral"
published_at: "2023-07-30T20:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c68462221f1_stage_show.jpg"
keywords: []
---

# #viral | സ്റ്റേജ് പരിപാടിക്കിടെ മുഖത്തേക്ക് മദ്യം തെറിപ്പിച്ച് ആരാധകന്‍; മൈക്ക് കൊണ്ട് എറിഞ്ഞ് ഗായിക സംഭവം വൈറൽ

> **Lead Summary:** ആരാധകന്റെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തോട് പ്രതികരിച്ച് അമേരിക്കന്‍ റാപ് ഗായിക കാര്‍ഡി ബിക്ക്. ആരാധകന്റെ മോശം പെരുമാറ്റത്തില്‍ ക്ഷുഭിതയായ താരം ഒരു നിമിഷം പോലും പാഴാക്കാതെയാണ് മറുപടി നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

## Article Content

ആരാധകന്റെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തോട് പ്രതികരിച്ച് അമേരിക്കന്‍ റാപ് ഗായിക കാര്‍ഡി ബിക്ക്. ആരാധകന്റെ മോശം പെരുമാറ്റത്തില്‍ ക്ഷുഭിതയായ താരം ഒരു നിമിഷം പോലും പാഴാക്കാതെയാണ് മറുപടി നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തന്റെ ഹിറ്റ് ഗാനമായ ‘ബോഡാക് യെല്ലോ’ പാടുകയായിരുന്നു കാര്‍ഡി. ഇതിനിടയിലാണ് മുന്‍നിരയിലുണ്ടായിരുന്ന കാണികളിലൊരാള്‍ ഗായികയ്ക്ക് നേരെ ഗ്ലാസിലിരുന്ന മദ്യം എറിഞ്ഞത്. ഒന്ന് ഞെട്ടിയ കാര്‍ഡി പാട്ട് നിര്‍ത്തി മദ്യം എറിഞ്ഞ ആരാധകന് നേരെ മൈക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് പ്രതികരിച്ചത് .

ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ പരിപാടി നടക്കുന്ന വേദിക്കരികില്‍ നിന്ന് പിടിച്ചു കൊണ്ടുപോവുകയായിരുന്നു . മൈക്ക് എറിഞ്ഞ ശേഷം ആരാധകനോട് ക്ഷുഭിതയായി സംസാരിക്കുന്ന കാര്‍ഡിയും മദ്യം എറിയുന്ന വീഡിയോയുമാണ് പ്രചരിക്കുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135049/fan-splashes-alcohol-face-during-stageshow-singer-throwing-mic-went-viral)