---
title: "#SherlynChopra | അങ്ങനെയൊരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് രൺവീറിനൊപ്പം; അതും ആളൊഴിഞ്ഞ ദ്വീപിൽ: തുറന്ന് പറഞ്ഞ് ഷെർലിൻ ചോപ്ര"
english_title: "#such #thing #being #done #itwithRanveer #deserted #island #Sherlyn Chopra #opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135045/such-thing-being-done-itwithranveer-deserted-island-sherlyn-chopra-opens-up"
published_at: "2023-07-30T19:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c67350b5132_sherlin_2.jpg"
keywords: []
---

# #SherlynChopra | അങ്ങനെയൊരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് രൺവീറിനൊപ്പം; അതും ആളൊഴിഞ്ഞ ദ്വീപിൽ: തുറന്ന് പറഞ്ഞ് ഷെർലിൻ ചോപ്ര

> **Lead Summary:** ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ഷെർലിൻ ചോപ്ര. സോഷ്യൽ മീഡിയയിലൊക്കെ ഒരുപാട് ആരാധകരുള്ള താരമാണ് ഷെർലിൻ. മോഡലിങ് രംഗത്ത് നിന്നാണ് ഷെർലിൻ സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിൽ ടൈംപാസ്, റെഡ് സ്വാസ്തിക്, ഗെയിം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള ഷെർലിൻ കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.

## Article Content

ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ഷെർലിൻ ചോപ്ര. സോഷ്യൽ മീഡിയയിലൊക്കെ ഒരുപാട് ആരാധകരുള്ള താരമാണ് ഷെർലിൻ. മോഡലിങ് രംഗത്ത് നിന്നാണ് ഷെർലിൻ സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിൽ ടൈംപാസ്, റെഡ് സ്വാസ്തിക്, ഗെയിം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള ഷെർലിൻ കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.

മുൻപ് പല വിവാദ പ്രസ്താവനകളിലൂടെയും, ചില വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളിലൂടെയുമൊക്കെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള താരമാണ് ഷെർലിൻ ചോപ്ര. ഇപ്പോഴിതാ, പുതിയൊരു അഭിമുഖത്തിൽ നടൻ രൺവീർ സിംഗിനെ കുറിച്ച് ഷെർലിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. കരിയറിൽ ഇനി നഗ്നനായായി പോസ് ചെയ്യുന്നുണ്ടെങ്കിൽ അത് രൺവീർ സിങിനൊപ്പമായിരിക്കും എന്നാണ് ഷെർലിൻ പറയുന്നത്. ഷെർലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി.

കരിയറിന്റെ ഈ ഘട്ടത്തിൽ അങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന ചോദ്യത്തിനായിരുന്നു ഷെർലിന്റെ പ്രതികരണം. എന്തുകൊണ്ട് ചെയ്ത് കൂടാ എന്ന് ചോദിച്ച ഷെർലിൻ, ഇനി ചെയ്യുന്നുണ്ടെങ്കിൽ അത് രൺവീർ സിങ്ങിനൊപ്പം ആളൊഴിഞ്ഞ ഒരു ദ്വീപിൽ വച്ച് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. എന്നെ കുറിച്ചോ എന്റെ ജീവിതത്തെ കുറിച്ചോ ഒന്നും അറിയാത്തവർ പറയുന്നത് വിലയ്‌ക്കെടുക്കേണ്ട കാര്യമില്ലെന്ന് കരുതുന്നു. ആളുകളെ പ്രീതിപ്പെടുത്തി നിൽക്കുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും നടി പറഞ്ഞു.

ഇത് എന്റെ പണവും എന്റെ ശരീരവുമാണ്. അതുകൊണ്ട് എനിക്ക് അതിൽ എന്ത് വേണമെങ്കിലും ചെയ്യാം. അത് മറ്റാർക്കും ഒരു പ്രശ്നമാകേണ്ടതില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ നിറമൊന്നും പ്ലാസ്റ്റിക് സർജറി ചെയ്ത് ലഭിച്ചതല്ല. അത്തരം അഭിപ്രായങ്ങൾ പറയുന്ന ആളുകൾ ഒരു പണിയുമില്ലാത്തവരാണ്, അവരെല്ലാം എന്റെ വിജയത്തിൽ അസൂയയും നിരാശയുമുള്ള വ്യക്തികളാണ് എന്നും ഷെർലിൻ ചോപ്ര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135045/such-thing-being-done-itwithranveer-deserted-island-sherlyn-chopra-opens-up)