---
title: "#meenasagar | കമൽ ​ഹാസനൊപ്പം ചുംബന രം​ഗം; ഞാൻ കരച്ചിലിന്റെ വക്കിലെത്തി;അനുഭവം തുറന്ന് പറഞ്ഞ് നടി മീന"
english_title: "#Kissingscene # Kamal Haasan # I was #crying #actressMeena #openup # experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135034/kissingscene-kamal-haasan-i-was-crying-actressmeena-openup-experience"
published_at: "2023-07-30T19:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c66c19cbf10_meena_1.jpg"
keywords: []
---

# #meenasagar | കമൽ ​ഹാസനൊപ്പം ചുംബന രം​ഗം; ഞാൻ കരച്ചിലിന്റെ വക്കിലെത്തി;അനുഭവം തുറന്ന് പറഞ്ഞ് നടി മീന

> **Lead Summary:** തെന്നിന്ത്യൻ സിനിമാ ലോകത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് മീന. അന്നും ഇന്നും ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട് . പ്രാധാന്യം കുറഞ്ഞ അമ്മ, ചേച്ചി വേഷങ്ങളിൽ മീന ഇതുവരെ ചെയ്തിട്ടില്ല. ബാലതാരമായി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന മീനയ്ക്ക് വളരെ പെട്ടെന്ന് മുൻനിര നായികയാകാൻ കഴിഞ്ഞു. അമ്മയായ ശേഷമാണ് ദൃശ്യം ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ മീനയ്ക്ക് കഴിഞ്ഞത്. ഇപ്പോഴിതാ കമൽ ഹാസനൊപ്പം അഭിനയിച്ച അവ്വെെ ഷൺമുഖി എന്ന ചിത്രത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മീന.

## Article Content

തെന്നിന്ത്യൻ സിനിമാ ലോകത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് മീന. അന്നും ഇന്നും ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട് . പ്രാധാന്യം കുറഞ്ഞ അമ്മ, ചേച്ചി വേഷങ്ങളിൽ മീന ഇതുവരെ ചെയ്തിട്ടില്ല. ബാലതാരമായി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന മീനയ്ക്ക് വളരെ പെട്ടെന്ന് മുൻനിര നായികയാകാൻ കഴിഞ്ഞു. അമ്മയായ ശേഷമാണ് ദൃശ്യം ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ മീനയ്ക്ക് കഴിഞ്ഞത്. ഇപ്പോഴിതാ കമൽ ഹാസനൊപ്പം അഭിനയിച്ച അവ്വെെ ഷൺമുഖി എന്ന ചിത്രത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മീന.

അന്നൊക്കെ കമൽ സാറുടെ പടമെന്നാൽ ലിപ് ടു ലിപ് കിസ് സീൻ ഉണ്ടാകുമെന്ന ധാരണയുണ്ട്. ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ പക്ഷെ അതേക്കുറിച്ച് ഞാൻ ചിന്തിച്ചതേ ഇല്ല. രണ്ടാമത്തെ ദിവസം ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ അസിസ്റ്റന്റ് ഡയരക്ടർ കിസിം​ഗ് സീനുണ്ടെന്ന് പറഞ്ഞു. എനിക്ക് ഭയമായി.അയ്യോ, ചുംബനരം​ഗമോ അതേക്കുറിച്ച് ഞാൻ ആലോചിച്ചതേ ഇല്ലല്ലോ, ഇതെങ്ങനെ ചെയ്യും,

ഞാൻ കംഫർട്ടബിൾ അല്ല എന്നൊക്കെ ആലോചിച്ച് ടെൻഷനടിച്ചു. എനിക്കീ രം​ഗം പറ്റില്ലെന്ന് സംവിധായകനോട് പറയണമെന്ന് അമ്മയോട് ഞാൻ ആവശ്യപ്പെട്ടു.അമ്മ പറയാൻ പോകുമ്പോഴേക്കും ഷോട്ട് റെഡിയാണെന്ന് പറഞ്ഞു. ഞാൻ കരച്ചിലിന്റെ വക്കിലെത്തി.എനിക്കും അമ്മയ്ക്കും ഇടയിലെ ഈ സംഭാഷണം സെറ്റിലെ മറ്റാർക്കും അറിയില്ലായിരുന്നു. ഷോട്ടിന് ചെന്നപ്പോൾ ഇവിടെയാണ് കിടക്കേണ്ടതെന്ന് അവർ പറഞ്ഞു. അയ്യോ കിടക്കാനോ എന്ന് ചോദിച്ച് ഞാൻ ടെൻഷനിടിച്ചു. പക്ഷെ യഥാർത്ഥത്തിൽ ചുംബിക്കേണ്ടിയിരുന്നില്ല. അടുത്ത് വന്നാൽ മാത്രം മതിയായിരുന്നു.

കമൽ സർ ഇക്കാര്യം പറഞ്ഞപ്പോഴാണ് തനിക്ക് ആശ്വാസമായതെന്നും മീന ചിരിച്ച് കൊണ്ട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് മീനയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങളുണ്ടായത്. ഭർത്താവ് വിദ്യസാ​ഗറിന്റെ മരണം നടിയെ തകർത്തു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് താരം. ഗൗരവമുള്ള ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുകയെന്ന് കേട്ടിട്ടുണ്ട്. ഇന്ന് അത് താൻ നേരിട്ട് കാണുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135034/kissingscene-kamal-haasan-i-was-crying-actressmeena-openup-experience)