---
title: "#archanasusheelan | മുപ്പത്തിമൂന്നാം വയസിൽ അമ്മയാകാനൊരുങ്ങി സീരിയൽ‌ താരം ; ആശംസ അറിയിച്ച് താരങ്ങൾ"
english_title: "#serialstar #about #become #mother #age33 #Greetings #conveyed #stars"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135017/serialstar-about-become-mother-age33-greetings-conveyed-stars"
published_at: "2023-07-30T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c640c62305c_archana_1.jpg"
keywords: []
---

# #archanasusheelan | മുപ്പത്തിമൂന്നാം വയസിൽ അമ്മയാകാനൊരുങ്ങി സീരിയൽ‌ താരം ; ആശംസ അറിയിച്ച് താരങ്ങൾ

> **Lead Summary:** എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന സുശീലന്‍. ഒരു വർഷം മുമ്പാണ് താരം രണ്ടാമതും വിവാഹിതയായത്. അമേരിക്കയില്‍ വെച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പങ്കുവെച്ചത് അര്‍ച്ചന തന്നെയായിരുന്നു. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം.

## Article Content

എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന സുശീലന്‍. ഒരു വർഷം മുമ്പാണ് താരം രണ്ടാമതും വിവാഹിതയായത്. അമേരിക്കയില്‍ വെച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പങ്കുവെച്ചത് അര്‍ച്ചന തന്നെയായിരുന്നു. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്ത ഗ്ലോറിയ എന്ന കഥാപാത്രമായിട്ടാണ് അർച്ചന സീരിയൽ രംഗത്ത് നിന്നത്. ബി​ഗ് ബോസ് സീസൺ ഒന്നിലും മത്സരാർത്ഥിയായിരുന്നു.രണ്ടാം വിവാഹത്തോടെ അമേരിക്കയിൽ സെറ്റിൽഡായ താരം ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാൽ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് അർച്ചന. താൻ ആദ്യമായി ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്ന സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ...' എന്ന് കുറിച്ചുകൊണ്ടാണ് അമ്മയാകാൻ പോകുന്ന സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചത്.

നിരവധി പേരാണ് ആശംസകളുമായി എത്തിയത്. തനിക്ക് ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മുമ്പൊരിക്കൽ അർച്ചന പറഞ്ഞിരുന്നു. കിരൺ ടിവിയിൽ നാഷിനൊപ്പം അവതാരക ആയെത്തിയാണ് അർച്ചന തന്റെ കരിയർ തുടങ്ങുന്നത്. തന്നെ കൂടുതൽ മനസിലാക്കാൻ പ്രവീൺ പറഞ്ഞതോടെയാണ് അർച്ചന അമേരിക്കയിലേക്ക് പോകുന്നത്.

കുടുംബമായി നല്ല ബന്ധം ആയിരുന്നു പ്രവീണിന്റേത് എന്നും അർച്ചന പറഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയാണ് അർച്ചന അഭിനയിച്ച് സംപ്രേഷണം ചെയ്ത ഏറ്റവും അവസാനത്തെ സീരിയൽ. കൗബോയ്, വില്ലാളി വീരൻ, തിങ്കൾ മുതൽ വെള്ളി വരെ, കാര്യസ്ഥൻ, സുൽത്താന്ഡ തുടങ്ങിയ ചില സിനിമകളിലും അർച്ചന ഭാ​ഗമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/135017/serialstar-about-become-mother-age33-greetings-conveyed-stars)