---
title: "നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു"
english_title: "Actor Arjun Ratan is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13496/actor-arjun-ratan-is-getting-married"
published_at: "2021-11-29T20:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4ecd17934f_arjun.jpg"
keywords: []
---

# നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു

> **Lead Summary:** **ന**ടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ അര്‍ജുന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

## Article Content

**ന**ടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ അര്‍ജുന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

അര്‍ജുന്‍ ശ്രദ്ധനേടുന്നത് കരിക്ക് വെബ്സീരിസിലൂടെയാണ് . പിന്നീട് മിഥുന്‍ മാനുവല്‍ ചിത്രമായ 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴയാണ് അര്‍ജുന്റെ സ്വദേശം.

### Related Links & Sources
- [Original Story Source](https://moviemax.in/news/13496/actor-arjun-ratan-is-getting-married)