തമിഴ് സിനിമ രംഗത്തെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ബയിൽവാൻ രംഗ നാഥൻ. നിരവധി താരങ്ങളെ കുറിച്ച് നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ള ബയിൽവൻ ഇപ്പോൾ പുതിയ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മലയാള നടൻ മുകേഷിന്റെ മുൻ ഭാര്യ സവിതയെ കുറിച്ചാണ് ഇയാളുടെ വിവാദ പരാമർശം. ഒരുകാലത്തു തെന്നിന്ത്യയിലെ പ്രശസ്ത നടിയായിരുന്നു സവിത.
തെലുഗ്, തമിഴ് മലയാളം ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മുകേഷിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
നടൻ മുകേഷുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് സരിത. ശിവകാർത്തികേയൻ നായകനായ മാവീരനിലൂടെയാണ് സരിതയുടെ തിരിച്ചുവരവ്.
മാവീരൻ സിനിമയുടെ ലോഞ്ചിനിടെ സരിത ശിവകാർത്തികേയനെ കുറിച്ച് പറഞ്ഞ വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബയിൽവാൻ രംഗനാഥന്റെ പരാമർശം. ശിവകാർത്തികേയന്റെ മാനറിസങ്ങൾ കാണുമ്പോൾ രജനീകാന്തിനെ ഓർമ്മവരും എന്നായിരുന്നു സരിതയുടെ വാക്കുകൾ.
അടുത്ത സിനിമയിലും അവസരം കൊടുക്കണം എന്ന് ഉദ്ദേശിച്ചുള്ളതായിരിക്കും ഈ സോപ്പിങ് എന്നാണ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ബയിൽവാൻ പറഞ്ഞത്.സിനിമയിലെത്താൻ വേണ്ടിയാണ് സരിത ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചതെന്ന് ബയിൽവാൻ ആരോപിക്കുന്നു.
രജനീകാന്ത് വളരെ സിമ്പിളായ മനുഷ്യനാണ്. ശിവകാർത്തികേയനും അതുപോലെ തന്നെയാണ്. തെലുങ്കുകാരിയായതുകൊണ്ടാകാം സരിത അങ്ങനെ പറഞ്ഞത്. സരിതയ്ക്ക് നാല് ഭർത്താക്കന്മാരുണ്ടോ, ആർക്കെങ്കിലും അറിയാമോ? സരിത സിനിമയിൽ എത്തുന്നതിന് മുമ്പ് ആന്ധ്രയിലെ ഒരാളെ വിവാഹം കഴിച്ചിരുന്നു. പിന്നീട് അയാളെ ഉപേക്ഷിച്ച് സിനിമയിലേക്ക് വരുകയായിരുന്നു.
പിന്നീട് ത്യാഗരാജനുമായി പ്രണയത്തിലായി. അതിന് ശേഷം മലയാള നടൻ മുകേഷുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തു.
അവർ ഒരു മികച്ച നടിയാണ്, അതിൽ സംശയമില്ല. എന്നാൽ ശിവകാർത്തികേയൻ രജനിയെ പോലെയാണെന്ന് പറഞ്ഞത് തീർത്തും അപലപനീയമാണ്. ബയിൽവാൻ രംഗനാഥൻ തന്റെ വീഡിയോയിൽ പറഞ്ഞു. ബായിൽവാൻ രംഗ നാഥന്റെ പരാമർശം വിമർശനം ഏറ്റുവാങ്ങുകയാണ്.
സിനിമയിലെത്തുന്നതിന് മുൻപ് സരിതയുടെ വിവാഹം കഴിഞ്ഞു എന്നത് ശരിയാണ്. എന്നാൽ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ആ ബന്ധം വേർപിരിഞ്ഞത് എന്നാണ സരിത ആരാധകർ പറയുന്നത്. അതേസമയം മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് സരിത അഭിനയിച്ചിട്ടുള്ളത്.
കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കവർന്ന നായികയാണ് അവർ. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബയ്യയെ ആണ് സരിത വിവാഹം ചെയ്തത്.
എന്നാൽ ഈ ദാമ്പത്യത്തിന് വെറും ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആ ബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു നടിയുടെ സിനിമാ പ്രവേശനം. സിനിമയിൽ സജീവമാകുന്നതിനിടെ സരിത നടൻ മുകേഷുമായി പ്രണയത്തിലായി.
1988ൽ ഇവർ വിവാഹിതരാവുകയായിരുന്നു. എന്നാൽ 2011 മുകേഷും സരിതയും വേർപിരിഞ്ഞു. ഇരുവർക്കും രണ്ട് കുട്ടികൾ ഉണ്ട്. നിലവിൽ മകൻ ശ്രാവണിന് ഒപ്പമാണ് സരിത കഴിയുന്നത്.
Content Highlight: #Saritha #four #husbands #left #first #husband #cinema #BailwanRanganathan


































