---
title: "#jcdanielaward | ജെ  സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി വി ചന്ദ്രന്"
english_title: "#JCDaniel #award #director #TV Chandran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134760/jcdaniel-award-director-tv-chandran"
published_at: "2023-07-29T18:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c50a71aa9ce_t_v_chandran.jpg"
keywords: []
---

# #jcdanielaward | ജെ  സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി വി ചന്ദ്രന്

> **Lead Summary:** **തിരുവനന്തപുരം: [ **ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി വി ചന്ദ്രന്. പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് ടി വി ചന്ദ്രന്‍.

## Article Content

**തിരുവനന്തപുരം: [ **ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി വി ചന്ദ്രന്. പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് ടി വി ചന്ദ്രന്‍.

കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമിയുടെ അവകാശികള്‍, മോഹവലയം തുടങ്ങിയവയെല്ലാം

ടി വി ചന്ദ്രന്റെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാലോകത്തേക്ക് ചുവട് വച്ചത് . വിഖ്യാത സംവിധായകന്‍ പി എ ബക്കറിന്റെ അസിസ്റ്റന്റായാണ് സിനിമയിലെ തുടക്കം.

### Related Links & Sources
- [Original Story Source](https://moviemax.in/news/134760/jcdaniel-award-director-tv-chandran)