---
title: "#ranbirkapoor |ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍...വൈറലായി ഫോട്ടോസ്... "
english_title: "#Ranbir #walked the #ramp #looking #cool in #lungipants #photoswentviral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134759/ranbir-walked-the-ramp-looking-cool-in-lungipants-photoswentviral"
published_at: "2023-07-29T18:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c508923dad6_ranbir.jpg"
keywords: []
---

# #ranbirkapoor |ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍...വൈറലായി ഫോട്ടോസ്... 

> **Lead Summary:** **നി**രവധി ആരാധകരുള്ള ബോളിവുഡ് നടനാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂറിന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യാ കോച്ചർ വീക്കിൽ ഡിസൈനർ കുനാൽ റാവലിന്‍റെ ഷോസ്റ്റോപ്പറായി റാംപ് വാക്ക് ചെയ്യുന്ന രൺബീർ കപൂർ ഫ്യൂഷൻ ലുങ്കി പാന്‍റ്സ് ധരിച്ചാണ് എത്തിയത്.

## Article Content

**നി**രവധി ആരാധകരുള്ള ബോളിവുഡ് നടനാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂറിന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യാ കോച്ചർ വീക്കിൽ ഡിസൈനർ കുനാൽ റാവലിന്‍റെ ഷോസ്റ്റോപ്പറായി റാംപ് വാക്ക് ചെയ്യുന്ന രൺബീർ കപൂർ ഫ്യൂഷൻ ലുങ്കി പാന്‍റ്സ് ധരിച്ചാണ് എത്തിയത്.

കറുപ്പ് ലുങ്കി പാന്‍റ്സും ഡീപ്പ് ബ്ലൂ ഫുൾസ്ലീവ് ഹെവി കുര്‍ത്തയുമാണ് താരത്തിന്‍റെ വേഷം. സീക്വിൻ വർക്കുകളും സിൽവർ ബട്ടണുകളും കൊണ്ട് ഡിസൈന്‍ ചെയ്ത് ഔട്ട്ഫിറ്റ് ശരിക്കും താരത്തിന് രാജകീയ ലുക്ക് തന്നെ നല്‍കി. ബ്ലാക്ക് ഷൂസാണ് ഇതിനൊപ്പം രണ്‍ബീര്‍ സ്റ്റൈല്‍ ചെയ്തത്. രണ്‍ബീറിന്‍റെ സ്റ്റൈലന്‍ റാംപ് വാക്കിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്.

അതേസമയം, പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ബ്രൈഡൽ കോച്ചർ ഷോയില്‍ തിളങ്ങിയ ആലിയ ഭട്ടിന്‍റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. മനീഷ മൽഹോത്രയുടെ ബ്രൈഡൽ ഡിസൈനിലെ മനോഹരമായ ഔട്ട്ഫിറ്റിലാണ് ആലിയ തിളങ്ങിയത്. ആലിയക്കൊപ്പം രണ്‍വീര്‍ സിങ്ങും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/134759/ranbir-walked-the-ramp-looking-cool-in-lungipants-photoswentviral)