---
title: "#sanjaydutt |നടിയായാല്‍ മകളുടെ കാല് ഞാന്‍ തല്ലിയൊടിക്കും; തുറന്ന് പറഞ്ഞ് സഞ്ജു"
english_title: "#Iwill #beat #mydaughter's #leg #she #becomes #actress #Sanju #saidopenly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134743/iwill-beat-mydaughters-leg-she-becomes-actress-sanju-saidopenly"
published_at: "2023-07-29T16:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4f5adbe2fe_sanjay_1.jpg"
keywords: []
---

# #sanjaydutt |നടിയായാല്‍ മകളുടെ കാല് ഞാന്‍ തല്ലിയൊടിക്കും; തുറന്ന് പറഞ്ഞ് സഞ്ജു

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് സഞ്ജയ്. മകള്‍ തൃഷാല ദത്തും സഞ്ജയ് ദത്തും തമ്മിലുള്ള ആത്മബന്ധം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മറ്റും വളരെ വ്യക്തമാണ്. സഞ്ജുവിന്റേയും ആദ്യ ഭാര്യ റിച്ച ശര്‍മയുടേയു മകളാണ് തൃഷാല. തന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെ ന്യൂയോര്‍ക്കിലാണ് തൃഷാല താമസിക്കുന്നത്. റിച്ചയുടെ മരണത്തിന് ശേഷം അവരാണ് തൃഷാലയെ വളര്‍ത്തിയത്.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് സഞ്ജയ്. മകള്‍ തൃഷാല ദത്തും സഞ്ജയ് ദത്തും തമ്മിലുള്ള ആത്മബന്ധം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മറ്റും വളരെ വ്യക്തമാണ്. സഞ്ജുവിന്റേയും ആദ്യ ഭാര്യ റിച്ച ശര്‍മയുടേയു മകളാണ് തൃഷാല. തന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെ ന്യൂയോര്‍ക്കിലാണ് തൃഷാല താമസിക്കുന്നത്. റിച്ചയുടെ മരണത്തിന് ശേഷം അവരാണ് തൃഷാലയെ വളര്‍ത്തിയത്.

ആരാധകരുമായി താരപുത്രി സ്ഥിരമായി സംവദിക്കാറുണ്ട്. രസകരമായൊരു വസ്തുത എന്തെന്നാല്‍ തന്റെ മകള്‍ എഫ്ബിഐയില്‍ ചേരണം എന്നായിരുന്നു സഞ്ജയിയുടെ ആഗ്രഹം. മകള്‍ ബോളിവുഡിലേക്ക് വരുന്നതിനോട് കടുത്ത എതിര്‍പ്പായിരുന്നു സഞ്ജുവിന്. അവളുടെ അഭിനയ ഭ്രാന്ത് ഇറങ്ങിപ്പോയത് നന്നായി.അവള്‍ ഫോറന്‍സിക് സയന്‍സും പഠിച്ചിട്ടുണ്ട്. അവള്‍ എന്തിനാണ് അതൊക്കെ ഉപേക്ഷിച്ച് നടിയാകാന്‍ ശ്രമിച്ചതെന്ന് അറിയില്ല. ഈ ഇന്‍ഡസ്ട്രിയിലേക്ക് വരണമെന്നുണ്ടെങ്കില്‍ ഭാഷ അറിയണം.

അവള്‍ക്ക് ഭാഷ വലിയ വെല്ലുവിളിയാകും. അവളുടെ വിദ്യാഭ്യാസം ഉപകരിക്കണം'' എന്നാണ് സഞ്ജു പറഞ്ഞത്. പക്ഷെ ഭയങ്കര ബുദ്ധിമുട്ടാണ്. അവളെങ്ങാനും അഭിനയം തിരഞ്ഞെടുത്താല്‍ ഞാനവളുടെ കാല് തല്ലിയൊടിക്കും'' എന്നും സഞ്ജയ് ദത്ത് പറയുന്നു. ഒരിക്കല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തൃഷാല മറുപടി നല്‍കിയിരുന്നു. സഞ്ജയ് ദത്തിന്റെ മകള്‍ എന്നതിനെക്കുറിച്ചായിരുന്നു തൃഷാല പ്രതികരിച്ചത്. ''സത്യസന്ധമായി പറയുകയാണെങ്കില്‍ വളരെ നോര്‍മലാണ്. എല്ലാ അച്ഛന്മാരേയും പോലെയാണ് അദ്ദേഹവും.

അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ അച്ഛന്റെ കൂടെയിരിക്കുന്നത് പോലെയാണ് തോന്നുന്നത്. നിങ്ങള്‍ നിങ്ങളുടെ അച്ഛന്റെ കൂടെയിരിക്കുമ്പോള്‍ തോന്നുന്നത് പോലെ തന്നെയാണ്'' എന്നായിരുന്നു തൃഷാലയുടെ മറുപടി. ഈയ്യടുത്തായിരുന്നു സഞ്ജയ് ദത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. പിന്നാലെ താരം വിദേശത്ത് ചികിത്സയ്ക്കായി പോവുകയും ചെയ്തു . ക്യാന്‍സറിനെ അതിജീവിച്ച് സഞ്ജയ് ദത്ത് അഭിനയത്തിലേക്ക് മടങ്ങി വരികയും ചെയ്തു. കെജിഎഫ് ചാപ്റ്റര്‍ 2വിലൂടെയായിരുന്നു സഞ്ജുവിന്റെ തിരിച്ചുവരവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134743/iwill-beat-mydaughters-leg-she-becomes-actress-sanju-saidopenly)