---
title: "#viralvideo |മത്സ്യകന്യകയായി മാലിന്യക്കൂമ്പാരത്തില്‍ ഗായിക, ദേഹത്തേക്ക് എലി ചാടി; വീഡിയോ "
english_title: "#Singer #garbage #dump #mermaid #rat #jumped #herbody  #Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134716/singer-garbage-dump-mermaid-rat-jumped-herbody-video"
published_at: "2023-07-29T14:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4daafc7750_viral.jpg"
keywords: []
---

# #viralvideo |മത്സ്യകന്യകയായി മാലിന്യക്കൂമ്പാരത്തില്‍ ഗായിക, ദേഹത്തേക്ക് എലി ചാടി; വീഡിയോ 

> **Lead Summary:** മ്യൂസിക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ പോപ് ഗായിക ഷക്കീറയുടെ ദേഹത്തേക്ക് എലി കയറി. മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ കിടന്ന് ചിത്രീകരിച്ച ആല്‍ബത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘കോപ്പാ വാസിയ’ ആല്‍ബം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

## Article Content

മ്യൂസിക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ പോപ് ഗായിക ഷക്കീറയുടെ ദേഹത്തേക്ക് എലി കയറി. മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ കിടന്ന് ചിത്രീകരിച്ച ആല്‍ബത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘കോപ്പാ വാസിയ’ ആല്‍ബം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

‘മത്സ്യകന്യകമാര്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടാകും’ എന്ന ക്യാപ്ഷനോടെയാണ് ഷക്കീറ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മത്സ്യകന്യകയായി മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന് പാടുന്നതിനിടെയാണ് എലി എത്തിയത്. ഉടന്‍ തന്നെ ഗായിക അലറിവിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു.

ജൂണിലാണ് ഈ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. ഒരു മത്സ്യകന്യകയെ പിടിച്ച് പൊതുപ്രദര്‍ശനത്തിനായി ഒരു ടാങ്കില്‍ വയ്ക്കുന്നതാണ് ആല്‍ബത്തിന്റെ പ്രമേയം. കൊളംബിയന്‍ ഗായകന്‍ മാനുവല്‍ ടുറിസോയും ഈ ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.

[**https://www.instagram.com/p/CvId6RVNg75/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CvId6RVNg75/?utm_source=ig_embed&utm_campaign=embed_video_watch_again)

മാലിന്യക്കൂമ്പാരത്തിന് നടുവില്‍ ചെളിവെള്ളത്തില്‍ കിടന്ന് പാടുമ്പോഴാണ് തൊട്ടപ്പുറത്ത് എലി എത്തുന്നത്. മുടിയിലേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ട ഷക്കീറ നിലവിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. അതേസമയം, മത്സ്യകന്യക വേഷത്തില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ഷക്കീറ പങ്കുവച്ചിരുന്നു.

ഷൂട്ടിംഗിനിടെ ടാങ്കില്‍ നിന്ന് പുറത്തേക്ക് വരാന്‍ ബുദ്ധിമുട്ടിയിരുന്നു. സെറ്റ് മുഴുവന്‍ വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നു. മത്സ്യകന്യകയുടെ വേഷത്തില്‍ പുറത്തിറങ്ങാനാകാത്തതിനാല്‍ ക്രെയ്ന്‍ ഉപയോഗിച്ചാണ് സുരക്ഷിതമായി പുറത്തെത്തിച്ചത് എന്നായിരുന്നു ഷക്കീറ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134716/singer-garbage-dump-mermaid-rat-jumped-herbody-video)