---
title: "50 വയസ്സ് ആയി; ആര്യക്ക് വിവാഹാലോചനയുമായി പൊളി ഫിറോസ്"
english_title: "Polly Feroz with marriage proposal to Arya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13470/polly-feroz-with-marriage-proposal-to-arya"
published_at: "2021-11-29T16:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4b4f76bae0_.jpg"
keywords: []
---

# 50 വയസ്സ് ആയി; ആര്യക്ക് വിവാഹാലോചനയുമായി പൊളി ഫിറോസ്

> **Lead Summary:** ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ആര്യയും പൊളി ഫിറോസും. ഷോയിലെ ശക്തമായ മത്സരാര്‍ത്ഥികള്‍ ആയിരുന്നു ഇരുവരും. അവതരണത്തില്‍ കഴിവുതെളിയിച്ച ആര്യ ഇപ്പോള്‍ വാല്‍ക്കണ്ണാടി യിലാണ് തിളങ്ങുന്നത്.

## Article Content

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ആര്യയും പൊളി ഫിറോസും. ഷോയിലെ ശക്തമായ മത്സരാര്‍ത്ഥികള്‍ ആയിരുന്നു ഇരുവരും. അവതരണത്തില്‍ കഴിവുതെളിയിച്ച ആര്യ ഇപ്പോള്‍ വാല്‍ക്കണ്ണാടി യിലാണ് തിളങ്ങുന്നത്.

കഴിഞ്ഞദിവസം ഈ പരിപാടിയിലേക്ക് ഫിറോസ് അടക്കമുള്ള ബിഗ് ബോസ് താരങ്ങള്‍ എത്തിയിരുന്നു. ഇവിടെവെച്ച് ആര്യക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് ഫിറോസ്.

ചെറിയ ചെറിയ തമാശകള്‍ പറയുന്ന കൂട്ടത്തിലാണ് വിവാഹത്തെക്കുറിച്ച് ഫിറോസ് സംസാരിച്ചത് തനിക്കും പുര നിറഞ്ഞുനില്‍ക്കുന്ന ഒരു സുഹൃത്ത് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഫിറോസിന്റെ വാക്കുകള്‍ തുടങ്ങിയത്. അദ്ദേഹം നല്ലൊരു പെണ്‍കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി.

18 വയസ്സു മുതല്‍ അവന്‍ കാത്തിരിക്കുകയാണ് , ഇതുവരെ ആള്‍ക്ക് പെണ്ണ് കിട്ടിയിട്ടില്ല. ആളുടെ ബന്ധുക്കളും സുഹൃത്തുക്കളും കല്യാണം കഴിച്ചപ്പോള്‍ ആകെ ട്രാജഡികള്‍ ആണ് ഉണ്ടായത് , അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വിവാഹവും നീണ്ടുപോവാന്‍ കാരണം.

എല്ലാം തികഞ്ഞ ഒരു പെണ്‍കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവന്‍. ഇപ്പോള്‍ ആള്‍ക്ക് വയസ്സ് 50 കഴിഞ്ഞു. അതേസമയം ഇതിനിടെ ആര്യ ഇപ്പോഴും പ്രതീക്ഷയില്‍ ആണോ എന്ന് ഫിറോസിനോട് ചോദിച്ചു.

അതെ പ്രതീക്ഷയിലാണ് ജീവിക്കുന്നത് , ആര്യയോട്  ചോദിക്കാന്‍ പറഞ്ഞിരുന്നു , ഞാന്‍ ഈ അവസരത്തില്‍ ആര്യയോടെ ഈ കാര്യം ചോദിക്കുകയാണ് ഫിറോസ് പറഞ്ഞു. അദ്ദേഹം നല്ലൊരു വ്യക്തിയാണ് കോടീശ്വരനാണ് ഹൃദയവിശാലതയുള്ള മനുഷ്യനാണെന്ന് ഫിറോസ് ആര്യയോടെ പറഞ്ഞപ്പോള്‍ , അറിഞ്ഞില്ല കുട്ടാ എന്നായിരുന്നു ആര്യയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/13470/polly-feroz-with-marriage-proposal-to-arya)