---
title: "തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു ; ഇടവേള ബാബു "
english_title: " Idavela Babu, the general secretary of the star organization Amma, distorted his words"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1347/idavela-babu-the-general-secretary-of-the-star-organization-amma-distorted-his-words"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f853cd3588df_idavela babu.jpg"
keywords: []
---

# തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു ; ഇടവേള ബാബു 

> **Lead Summary:** തന്‍റെ വാക്കുകള്‍ വളച്ചൊടിചെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു. അഞ്ച് മണിക്കു ശേഷം തന്റെ വാക്കുകൾ വളച്ചൊടിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരദ്ദേശപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു തെറ്റ് തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം നടി പാർവതി, അമ്മ സംഘടനയിൽ നിന്നും രാജിവച്ച വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു.

## Article Content

തന്‍റെ വാക്കുകള്‍ വളച്ചൊടിചെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു. അഞ്ച് മണിക്കു ശേഷം തന്റെ വാക്കുകൾ വളച്ചൊടിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരദ്ദേശപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു തെറ്റ് തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം നടി പാർവതി, അമ്മ സംഘടനയിൽ നിന്നും രാജിവച്ച വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു.

അമ്മ നിർമിക്കുന്ന പുതിയ സിനിമയില്‍ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ ചോദിച്ചപ്പോള്‍ അതിനു അദ്ദേഹം നല്‍കിയ മറുപടിയായിരുന്നു നടി പാര്‍വതിയുടെ രാജിയുടെ കാരണം. ‘എന്റെ വാക്കുകളിൽ ആരെയെങ്കിലും മോശമായി പരാമർശിച്ചെങ്കിൽ അത് ആദ്യം വിവാദമാക്കുക, ഞാൻ അഭിമുഖം നല്‍കിയ ചാനൽ തന്നെയായിരുന്നു. പക്ഷേ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കു ശേഷം വാക്കുകൾ ഇങ്ങനെ വളച്ചൊടിച്ചത് എങ്ങനെയെന്ന് എനിക്ക് അറിയില്ല.’–ഇടവേള ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1347/idavela-babu-the-general-secretary-of-the-star-organization-amma-distorted-his-words)