---
title: "#majupathrose | താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത് ; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്"
english_title: "#started #enjoying #life #last #fewyears #ManjuPathrose #saidopenly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134646/started-enjoying-life-last-fewyears-manjupathros-saidopenly"
published_at: "2023-07-29T12:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4b3707e50e_manju_1.jpg"
keywords: []
---

# #majupathrose | താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത് ; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

> **Lead Summary:** വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റിഷോയ്ക്ക് ശേഷം കരിയറും ജീവിതവും മാറിയ അഭിനേത്രിയാണ് മഞ്ജു പത്രോസ്. തൊട്ടാവാടിയായ വീട്ടമ്മയിൽ നിന്നും ഏത് റോളും മനോഹരമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടിയായി വളരെ പെട്ടന്നാണ് മഞ്ജു പത്രോസ് വളർന്നത്. സെലിബ്രിറ്റിയായി മാറിയ ശേഷം ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങിനും സൈബർ ബുള്ളിയിങിനും ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് മഞ്ജു പത്രോസ്.

## Article Content

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റിഷോയ്ക്ക് ശേഷം കരിയറും ജീവിതവും മാറിയ അഭിനേത്രിയാണ് മഞ്ജു പത്രോസ്. തൊട്ടാവാടിയായ വീട്ടമ്മയിൽ നിന്നും ഏത് റോളും മനോഹരമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടിയായി വളരെ പെട്ടന്നാണ് മഞ്ജു പത്രോസ് വളർന്നത്. സെലിബ്രിറ്റിയായി മാറിയ ശേഷം ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങിനും സൈബർ ബുള്ളിയിങിനും ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് മഞ്ജു പത്രോസ്.

തന്നെ ആരെങ്കിലും കുറ്റപ്പെടുത്തകയോ പരിഹസിക്കുകയോ ചെയ്താൽ വാടി തളർന്ന് പോകുമായിരുന്ന മഞ്ജുവിന്ന് എന്ത് കാര്യങ്ങളും മുഖത്ത് നോക്കി പറയാൻ കഴിയുന്ന തലത്തിലേക്ക് സ്വയം മാറി. താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് മഞ്ജു സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീ‍ഡിയോകളിൽ പറയാറുണ്ട്. നാൽപ്പത് വയസിനോട് അടുത്ത് നിൽക്കുന്ന മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വിദേശത്താണ് ജോലി ചെയ്യുന്നത്.

ഏക മകൻ പഠിക്കുകയാണ്. സോഷ്യൽമീഡിയയിൽ സജീവമാണ് താരം. തന്റെ നാൽപതുകളിലും അവളെ കാണാൻ കുഴപ്പമില്ലെങ്കിൽ... എന്നെന്നും അവൾ സുന്ദരിയായിരിക്കും എന്നാണ് സൈമണിന്റെ വോയിസ് ഓവറിലെ വാക്കുകൾ. അതിനൊപ്പം തന്റെ ചില ചിത്രങ്ങളും കോർത്തിണക്കിയാണ് മഞ്ജുവിൻറെ പോസ്റ്റ്. ഫോട്ടോയിൽ താൻ ഇട്ട മൂക്കുത്തിയെ കുറിച്ച് അഭിപ്രായം ചോദിക്കേണ്ട എന്നും താരം എഴുതിയിട്ടുണ്ട്. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

ചില കമന്റുകൾ‌ താരത്തെ പരിഹസിച്ചുള്ളതായിരുന്നു. 'ഇത് കണ്ടിട്ട് അയ്യോ നാൽപതായോ... കണ്ടിട്ട് അത്രയും തോന്നുന്നില്ലാല്ലോ എന്ന് ഞങ്ങൾ പറയണമായിരിക്കും.അതിന് വെച്ച വെള്ളം വാങ്ങിവച്ചേക്ക്', എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മറുപടിയും മഞ്ജു നൽ‌കി. 'ഇറങ്ങിപ്പോടാ... പിശാശേ' എന്നാണ് മഞ്ജു മറുപടിയായി കുറിച്ചത്. സോനാ നായർക്കൊപ്പം അടുത്തിടെ മഞ്ജു ചെയ്ത റീൽ വൈറലായിരുന്നു. സിനിമകളിൽ മാത്രമല്ല നിരവധി സീരിയിലുകളിലും പ്രധാന വേഷങ്ങൾ മഞ്ജു അവതരിപ്പിക്കുന്നുണ്ട്.

അടുത്തിടെയാണ് താരം പുതിയ വീട് പണിതത്. എപ്പോഴും മഞ്ജുവിനെ കുറിച്ച് വരാറുള്ള ​ഗോസിപ്പ് താരം പ്രശസ്തി കിട്ടിയപ്പോൾ ഭർത്താവ് സുനിച്ചനെ ഒഴിവാക്കി എന്നാണ്. വെറുതെ അല്ല ഭാര്യയ്ക്ക് ശേഷം ഒരിക്കൽ പോലും ഭർത്താവിനൊപ്പം മഞ്ജു മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതാണ് കാരണം. എന്നാൽ ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് മഞ്ജു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134646/started-enjoying-life-last-fewyears-manjupathros-saidopenly)