#aiswaryarai | അവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങി; ബന്ധം ഉപേക്ഷിക്കാൻ ഐശ്വര്യ അതിയായി ആ​ഗ്രഹിച്ചു

#aiswaryarai |  അവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങി; ബന്ധം ഉപേക്ഷിക്കാൻ ഐശ്വര്യ അതിയായി ആ​ഗ്രഹിച്ചു
2023-07-29T09:53:00 | By Kavya N

ബോളിവുഡിൽ തകർന്ന പ്രണയങ്ങൾ നിരവധിയുണ്ടെങ്കിൽ വർഷങ്ങൾക്കിപ്പുറവും ചർച്ചയാകുന്നവരാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിൽ ഉള്ള പ്രണയം . കടുത്ത പ്രണയത്തിലായ ഇരുവരും വേർപിരിഞ്ഞപ്പോൾ ബോളിവുഡിലുണ്ടായ കോളിളക്കം ചെറുതല്ല. സൽമാനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ഐശ്വര്യ ആ ബന്ധം ഉപേക്ഷിച്ചത്. സൽമാനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഐശ്വര്യ റായ് തുറന്ന് പറഞ്ഞു.

ഐശ്വര്യ അഭിനയിക്കുന്ന സെറ്റിൽ സൽമാൻ വരുന്നത് അന്ന് പ്രശ്നങ്ങൾക്ക് കാരണമായി. സൽമാന്റെ ശല്യം ഐശ്വര്യക്ക് ബോളിവുഡിലുള്ള പ്രതിച്ഛായയെയും അക്കാലത്ത് ബാധിച്ചു. ഹം ദിൽ കെ ചുകെ സനം എന്ന സിനിമയ്ക്കിടെയാണ് ഐശ്വര്യ റായും സൽമാനും ഖാനും പ്രണയത്തിലാകുന്നത്. സൗന്ദര്യ മത്സര വേദികളിലൂടെ ലോകമറിയപ്പെടുന്ന താരമായ ഐശ്വര്യയും ബോളിവുഡിൽ ബാഡ് ബോയ് ഇമേജുള്ള സൽമാനും പ്രണയത്തിലായപ്പോൾ പലരും നെറ്റി ചുളിച്ചു.

റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയുടെ മാതാപിതാക്കളും ഈ ബന്ധത്തിന് എതിരായിരുന്നു. എന്നാൽ ഉപദേശങ്ങൾക്കൊന്നും ഐശ്വര്യ ചെവി കൊടുത്തില്ല. പക്ഷെ ജീവിതത്തിലെടുത്ത മോശം തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് പിന്നീട് ഐശ്വര്യ റായ് തന്നെ മനസ്സിലാക്കി. സൽമാൻ-ഐശ്വര്യ ബന്ധത്തെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് അനുപമ ചോപ്ര എഴുതിയ വാക്കുകൾ ചർച്ചയായിരുന്നു. ഷാരൂഖിന്റെ ദേവ്ദാസ് എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ആയിരുന്നു നായിക.

ഷൂട്ടിം​ഗ് സ്ഥലത്ത് സൽമാന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു. ഐശ്വര്യയുടെ വാനിറ്റി വാനിലെ തറയിൽ മദ്യപിച്ച് ബോധമില്ലാതെ സൽമാൻ കിടക്കുമായിരുന്നു. ഈ കാലഘട്ടത്തിലാണ് സൽമാൻ-ഐശ്വര്യ ബന്ധത്തിൽ വിള്ളലുകൾ വീണത്. ബന്ധത്തിൽ നിന്ന് മോചനം വേണമെന്ന് ഐശ്വര്യ അതിയായി ആ​ഗ്രഹിച്ചു. മറുവശത്ത് ബന്ധം നിലനിർത്താൻ സൽമാൻ പരമാവധി ശ്രമിച്ചെന്നും പുസ്തകത്തിൽ പറയുന്നു. ദേവ്ദാസിൽ തന്നെ നായകനാക്കണമെന്ന് സൽമാൻ ഖാൻ ആ​ഗ്രഹിച്ചിരുന്നു.

എന്നാൽ സംവിധായകൻ സഞ്ജയ് ലീല ഭൻസാലി സൽമാന് പകരം ഷാരൂഖിനെ തെരഞ്ഞെടുത്തു. തീരുമാനത്തിൽ സൽമാൻ‌ നിരാശനായി. ഐശ്വര്യയെ പിരിഞ്ഞിരിക്കാൻ പറ്റാതായതോടെയാണ് സൽമാൻ ദേവദാസ് സെറ്റിലെത്താൻ തുടങ്ങിയത്. വേർപിരിഞ്ഞതുമായി പൊരുത്തപ്പെടാൻ സൽമാൻ ഖാന് കഴിഞ്ഞില്ല. ബ്രേക്ക്അപ്പിന് ശേഷം എന്നെ വിളിച്ച് അനാവശ്യ കാര്യങ്ങൾ സംസാരിച്ചു. സഹതാരങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചു.

ചില സമയത്ത് എന്നെ ശാരീരികമായി ഉപദ്രവിച്ചു. ഭാ​ഗ്യത്തിന് പാടുകളൊന്നും വന്നില്ല. ഒന്നും സംഭവിക്കാത്തത് പോലെ താൻ ഷൂട്ടിം​​ഗിന് പോകുമായിരുന്നെന്നും ഐശ്വര്യ തുറന്നടിച്ചു. വേർപിരിയലിന് ശേഷം ഒരിക്കൽ പോലും സൽമാൻ ഖാനും ഐശ്വര്യയും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല. 2007 ൽ ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. ഇരുവർക്കും ആരാധ്യ എന്ന മകളും പിറന്നു. മറുവശത്ത് 57 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനായി തുടരുന്നു.

Content Highlight: #Aishwarya #desperately #wanted # leave #relationship #Problems #started #betweenthem

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup