#viral | എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സി​ഗരറ്റ്, പ്രണയജീവിതം തളിരിടാനായി സി​ഗരറ്റ് വാലേ ബാബയുടെ അടുത്തെത്തി നിരവധിപേർ

#viral | എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സി​ഗരറ്റ്, പ്രണയജീവിതം തളിരിടാനായി സി​ഗരറ്റ് വാലേ ബാബയുടെ അടുത്തെത്തി നിരവധിപേർ
2023-07-28T22:42:00 | By Athira V

ല്ലാ കാമുകീ കാമുകന്മാരും പങ്കാളികളും ആ​ഗ്രഹിക്കുക വളരെ നന്നായി മുന്നോട്ട് പോകുന്ന ഒരു ബന്ധമായിരിക്കും അല്ലേ? മിക്ക കാമുകീ കാമുകന്മാരും വിവാഹിതരാവാനും ആ​ഗ്രഹിക്കാറുണ്ട്. എന്നാൽ, പല പ്രതിബന്ധങ്ങളും കാരണം പലപ്പോഴും ഇവരുടെ വിവാഹം നീണ്ടുപോകാറും നടക്കാതിരിക്കാറും ഒക്കെ ഉണ്ട്.

ഇത്തരത്തിലുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ലഖ്നൗവിലെ ആളുകൾ ഈ ക്ഷേത്രത്തിലെത്തി ഒരു സി​ഗരറ്റ് സമർപ്പിക്കുന്നു. ഇവിടെ ഒറ്റ സി​ഗരറ്റ് നൽകിയാൽ എല്ലാ പ്രശ്നവും പരി​ഹരിക്കപ്പെടും എന്നും തങ്ങളുടെ പ്രണയജീവിതം തളിരിടും എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

സി​ഗരറ്റ് എന്നത് പോലെ തന്നെ ഇവിടെ പണം നൽകുന്നവരും ഉണ്ട്. മിക്കവാറും വിവാഹം നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുള്ള പ്രണയികളാണ് ഇവിടെ എത്തിച്ചേരുന്നത്. സി​ഗരറ്റ് വാലേ ബാബ എന്ന് അറിയപ്പെടുന്ന കാപ്റ്റൻ സാഹേബിനെയാണ് ഇവിടെ ആളുകൾ പ്രാർത്ഥിക്കുന്നത്.

കല്യാണം നടക്കാൻ എന്തെങ്കിലും തടസം ഉണ്ടായാലോ അതുപോലെ കുടുംബത്തിന്റെ സമ്മതം വിവാഹത്തിന് കിട്ടാതെ വരുമ്പോഴോ ഒക്കെ ആണ് ആളുകൾ ഇവിടെ എത്തുന്നത്. ഒറ്റ സി​ഗരറ്റിൽ കാര്യം കഴിയും എന്നാണ് വിശ്വാസികൾ കരുതുന്നത്. സി​ഗരറ്റിന് പുറമെ മദ്യവും മാംസവും ഇവർ ബാബയ്ക്ക് സമർപ്പിക്കാറുണ്ട്.

എന്തൊക്കെ വിചിത്രമായ രീതികളാണ് ആളുകള്‍ പിന്തുടരുന്നത് അല്ലേ? ചരിത്രകാരൻ ഡോ. രവി ഭട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞതനുസരിച്ച് ക്യാപ്റ്റൻ ഫ്രെഡറിക് വെൽസ് ബ്രിട്ടീഷ് ആർമിയിൽ ക്യാപ്റ്റനായിരുന്നു. 1858 മാർച്ച് 21 -ന്, ബ്രിട്ടീഷുകാരും അവധിലെ സ്വാതന്ത്ര്യ സമര സേനാനികളും തമ്മിൽ മൂസാ ബാഗിൽ നടന്ന ഒരു യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികർ വിജയിച്ചു.

പക്ഷേ, ക്യാപ്റ്റൻ വെൽസ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. പിന്നാലെയാണ് അദ്ദേഹത്തിന്റെ ശവകുടീരം അവിടെ സ്ഥാപിക്കുന്നത്. ക്യാപ്റ്റൻ വെൽസിന് സി​ഗരറ്റ് വളരെ അധികം ഇഷ്ടമായതിനാലാണത്രെ ഇവിടെ സി​ഗരറ്റ് സമർപ്പിക്കുന്നത്.

Content Highlight: #cigarette #walebaba #shrine #lucknow #rlp #ryimho

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup