---
title: "#shankar | സംവിധായകൻ ശങ്കറിന്റെ വാക്കുകൾ കേൾക്കാതെ ഇളയ മകൾ; ​ഗോസിപ്പുകൾക്കിടെ പുതിയ വിവരം പുറത്ത്"
english_title: "#Youngerdaughter #disobeys #director #Shankar's #words #New #information #among #gossips"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134509/youngerdaughter-disobeys-director-shankars-words-new-information-among-gossips"
published_at: "2023-07-28T20:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3dfde98eb6_shankar_2.jpg"
keywords: []
---

# #shankar | സംവിധായകൻ ശങ്കറിന്റെ വാക്കുകൾ കേൾക്കാതെ ഇളയ മകൾ; ​ഗോസിപ്പുകൾക്കിടെ പുതിയ വിവരം പുറത്ത്

> **Lead Summary:** തെന്നിന്ത്യൻ സിനിമാ രം​ഗത്തെ പ്രമുഖ സംവിധായകനാണ് ശങ്കർ. ശങ്കറിന്റെ സിനിമകളിൽ എന്നും പ്രേക്ഷകർ വ്യത്യസ്തത പ്രതീക്ഷിക്കുന്നു. യന്തിരൻ, ഐ തുടങ്ങിയ സിനിമകൾ ഇന്നും ശങ്കറിന്റെ കരിയറിൽ സിനിമാ ലോകം എടുത്ത് പറയേണ്ടതാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന സർക്കാർ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. മൂത്ത മകൾ ഐശ്വര്യ ശങ്കർ വിവാഹ മോചനം നേടിയെന്ന അഭ്യൂഹം ഇപ്പോൾ ശക്തമാണ്.

## Article Content

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ പ്രമുഖ സംവിധായകനാണ് ശങ്കർ. ശങ്കറിന്റെ സിനിമകളിൽ എന്നും പ്രേക്ഷകർ വ്യത്യസ്തത പ്രതീക്ഷിക്കുന്നു. യന്തിരൻ, ഐ തുടങ്ങിയ സിനിമകൾ ഇന്നും ശങ്കറിന്റെ കരിയറിൽ സിനിമാ ലോകം എടുത്ത് പറയേണ്ടതാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന സർക്കാർ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. മൂത്ത മകൾ ഐശ്വര്യ ശങ്കർ വിവാഹ മോചനം നേടിയെന്ന അഭ്യൂഹം ഇപ്പോൾ ശക്തമാണ്.

മധുരൈ പാന്തേഴ്സ് ക്രിക്കറ്റ് ടീമിലെ താരമായ രോഹിത് ദാമോദറാണ് ഐശ്വര്യയുടെ ഭർത്താവ്. ആരോപണങ്ങളോട് ശങ്കറിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ശങ്കറിന്റെ ഇളയ മകൾ അതിദിയെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ അതിദി ഇപ്പോൾ സിനിമാ രം​ഗത്ത് സജീവമാണ്. കാർത്തി നായകനായ വിരുമാനിലെയായിരുന്നു അതിദിയുടെ അരങ്ങേറ്റം. 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ അതിദിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.

ശിവകാർത്തികേയൻ നായകനായ മാവീരനായിരുന്നു നടിയുടെ രണ്ടാമത്തെ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടു. തമിഴിലും തെലുങ്കിലും കൈ നിറയെ അവസരങ്ങൾ അതിദി ശങ്കറിന് വരുന്നുണ്ടെന്നാണ് വിവരം. എന്നാൽ റിപ്പോർട്ട് പ്രകാരം അതിദി സിനിമ കരിയറായി തെരഞ്ഞെടുത്തതിൽ ശങ്കറിന് എതിർപ്പുണ്ട്. പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ശങ്കറിനോട് അതിദി സമ്മതം വാങ്ങിയിട്ടില്ല. എതിർപ്പ് ​ഗൗനിക്കാതെയാണ് നടി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അഭ്യൂഹങ്ങളോട് അതിദിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്ന ഘട്ടത്തിൽ അതിദിയുടെ പേരിൽ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. നെപ്പോട്ടിസം കാരണമാണ് അതിദിക്ക് സിനിമാ രം​ഗത്തേക്ക് എളുപ്പം കടന്ന് വരാനായതെന്ന് ആത്മിക പരോക്ഷമായി ഉന്നയിച്ചു. ആത്മികയുടെ ട്വീറ്റ് വലിയ തോതിൽ ചർച്ചയായി. പൊതുവെ ​ഗോസിപ്പുകളോട് ശങ്കറോ കുടുംബമോ പ്രതികരിക്കാറില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/134509/youngerdaughter-disobeys-director-shankars-words-new-information-among-gossips)