---
title: "#viral | ഇതെന്താണ് കഥ ചെങ്ങായ്മാരെ?'; വൈറലായി മുണ്ടഴിക്കല്‍ വീഡിയോ "
english_title: "#viral #video #exchanges #their #cloths"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134437/viral-video-exchanges-their-cloths"
published_at: "2023-07-28T16:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c39c2ce72ef_viral.jpg"
keywords: []
---

# #viral | ഇതെന്താണ് കഥ ചെങ്ങായ്മാരെ?'; വൈറലായി മുണ്ടഴിക്കല്‍ വീഡിയോ 

> **Lead Summary:** **സോ**ഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? പല തരത്തിലുള്ള ഉള്ളടക്കങ്ങളുമാണ് ഇങ്ങനെ വരുന്ന വീഡിയോകളിലുണ്ടാകാറ്. ചിലതൊക്കെ കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോകള്‍ ആയിരിക്കും.

## Article Content

**സോ**ഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? പല തരത്തിലുള്ള ഉള്ളടക്കങ്ങളുമാണ് ഇങ്ങനെ വരുന്ന വീഡിയോകളിലുണ്ടാകാറ്. ചിലതൊക്കെ കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോകള്‍ ആയിരിക്കും.

എന്നാല്‍ മറ്റ് ചിലതാകട്ടെ യഥാർത്ഥമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്നതുമായിരിക്കും. എന്തായാലും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ വീഡിയോകളില്‍ ചിരിപ്പിക്കുന്നതിന് തന്നെ എപ്പോഴും മുൻതൂക്കം. ഇപ്പോഴിതാ ഇതുപോലെ നമ്മളെ ചിരിപ്പിക്കുന്ന, പഴയൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിട്ടുള്ള വീഡിയോ ആണിത്. ഇപ്പോള്‍ ആരോ പിന്നെയും പങ്കുവച്ചതോടെയാണ് ഒരിക്കല്‍ കൂടി വൈറലായിരിക്കുന്നത്. രണ്ട് പേര്‍ പരസ്പരം മുണ്ട് കൈമാറ്റം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ ബസ് സ്റ്റോപ്പ് പോലെ തോന്നിക്കുന്നൊരു സ്ഥലത്തേക്ക് ഒരാള്‍ ബൈക്കില്‍ വന്നിറങ്ങുകയാണ്.

ശേഷം അവിടെ ഇരിക്കുകയായിരുന്ന മറ്റൊരാളുമായി മുണ്ട് അഴിച്ച് മാറ്റിയുടുക്കുന്നു. ഇത് കണ്ട് ചുറ്റമുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മുണ്ട് മാറ്റി ഉടുത്ത ശേഷം ബൈക്കില്‍ വന്നയാള്‍ അതുപോലെ തന്നെ തിരിച്ച് വണ്ടിയെടുത്ത് പോകുന്നതും കാണാം.

= [https://www.facebook.com/100052537970707/videos/240869858832019/](https://www.facebook.com/100052537970707/videos/240869858832019/)

സംഗതി ഏതോ കല്യാണത്തിന് പോകാൻ പെട്ടെന്ന് വെളുത്ത മുണ്ട് കിട്ടാഞ്ഞിട്ട് മാറിയുടുക്കാൻ വന്നതാണെന്നാണ് കമന്‍റുകളില്‍ പലരും കുറിച്ചിരിക്കുന്നത്. എന്തായാലും ഇത് എവിടെയാണെന്നോ, ആര്- എപ്പോള്‍ പകര്‍ത്തിയതാണ് വീഡിയോ എന്നതും വ്യക്തമല്ല.

പക്ഷേ വീണ്ടും വൈറലായപ്പോഴും അതുപോലെ കാഴ്ചക്കാരെ നേടുന്നുണ്ട് ഈ വീഡിയോ. ചുരുങ്ങിയ സമയത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇത് നേരത്തെ കണ്ടിട്ടില്ലാത്തവരാകട്ടെ വലിയ രീതിയില്‍ വീഡിയോ ആഘോഷിക്കുകയും ചെയ്യുകയാണ്. പലര്‍ക്കും ഇതെന്താണ് സംഭവം എന്ന് മനസിലാകാത്തതിനാല്‍ 'എന്താണ് ഇത് കഥ ചെങ്ങായ്‍മാരേ...?' എന്ന ചോദ്യം അടക്കം രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134437/viral-video-exchanges-their-cloths)