---
title: "#vinayakan |'എനിക്കെതിരെ കേസ് വേണം'; ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ വിനായകന്‍"
english_title: "#case #againstme #Vinayakan #remarks #against #OommenChandy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134426/case-againstme-vinayakan-remarks-against-oommenchandy"
published_at: "2023-07-28T15:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c38f84de69a_vinayakan.jpg"
keywords: []
---

# #vinayakan |'എനിക്കെതിരെ കേസ് വേണം'; ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ വിനായകന്‍

> **Lead Summary:** അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് നടന്‍ വിനായകന്‍. കേസെടുക്കേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിലാണ് ഫേസ്ബുക്കിലൂടെ വിനായകന്‍ മറുപടി നല്‍കിയത്.

## Article Content

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് നടന്‍ വിനായകന്‍. കേസെടുക്കേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിലാണ് ഫേസ്ബുക്കിലൂടെ വിനായകന്‍ മറുപടി നല്‍കിയത്.

വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ 'എനിക്കെതിരെ കേസ് വേണം' എന്നാണ് വിനായകന്‍ ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ രംഗത്തെത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നടന്‍ പറഞ്ഞത്.

ലൈവിനു പിന്നാലെ നടനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പ്രതിഷേധത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നടന്റെ കൊച്ചിയിലെ ഫ്‌ളാറ്റിന് നേരെയുള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയുണ്ടായി. സംഭവ സ്ഥലത്ത് എത്തിയ പൊലീസും ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് അക്രമികളെ പിടിച്ചുനീക്കിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകന്‍ ആദ്യം പരാതി നല്‍കുകയും പിന്‍വലിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/134426/case-againstme-vinayakan-remarks-against-oommenchandy)